രാഹുല്‍ പശുപാലന്‍ ചെയ്തതല്ല, രാഹുല്‍ ഈശ്വര്‍ പറഞ്ഞതാണ് ശരി എന്നു തെളിഞ്ഞുകഴിഞ്ഞു. ചുംബനസമരത്തെ അനുകൂലിച്ച് ഇളിഭ്യരായവര്‍ ഇനിയെങ്കിലും മിണ്ടാന്‍ തയ്യാറാകണം. ചുംബന സമരത്തെ ഫാസിസത്തിനെതിരെയുള്ള പോരാട്ടമായി വിശേഷിപ്പിച്ച സക്കറിയ, ഹിന്ദു തീവ്രവാദത്തിനെതിരെയുള്ള ഐതിഹാസിക പോരാട്ടമെന്നു വിളിച്ച ഡിവൈഎഫ്‌ഐ, ശിവസേനയെ നിര്‍വീര്യമാക്കിയ പോരാളികള്‍ എന്നു കൊഞ്ചിച്ച സിവിക് ചന്ദ്രന്‍, കോണ്‍ഗ്രസിലെ തച്ചോളിയും ആരോമലുമായ വി.ടി.ബല്‍റാം, പി.സി.വിഷ്ണുനാഥ് തുടങ്ങിയ സകല അവന്മാരും വാ തുറക്കണം. വെറും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല ഇവിടെ സംഭവിച്ചത്. ഇവരൊക്കെ പിന്തുണയ്‌ക്കാനുണ്ടെന്ന ധാരണയില്‍ യുവസമൂഹം അരാജകത്വത്തിലേക്ക് വീഴുകയായിരുന്നു. എത്ര ചെറുപ്പക്കാരുടെ ഭാവി തുലച്ചു. എത്ര പെണ്‍കുട്ടികള്‍ നാണം കെട്ടു. നഷ്ടപ്പെട്ടത് മുകളില്‍ പറഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കായിരുന്നില്ലല്ലോ? ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് ഫാസിസം വന്നേയെന്ന് കൂവുമ്പോള്‍ ഓര്‍ക്കണം
പ്രമോദ് ജി.എം.,
പുനലൂര്‍
















