കണ്ണൂര്‍: സംവരണ സംരക്ഷണ പ്രതിജ്ഞയോടെ ഭരണഘടനാ ശില്പി ഡോക്ടര്‍ ബി.ആര്‍.അംബേദ്കറുടെ ചരമ വാര്‍ഷികദിനം കേരള പട്ടികജാതി-പട്ടികവര്‍ഗ്ഗ ഐക്യവേദി ജില്ലാ കമ്മറ്റി ആചരിച്ചു. പട്ടികവര്‍ഗ്ഗ ഐക്യവേദി സംസ്ഥാന കോര്‍ കമ്മറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ നാറാത്ത് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വി.ബാലന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ പി.ബാലകൃഷ്ണന്‍, താവക്കര കൃഷ്ണന്‍ വൈസ് പ്രസിഡണ്ട് എ.രഘൂത്തമന്‍ ജോയിന്റ് സെക്രട്ടറി എ.മോഹനന്‍, ട്രഷറര്‍ എ.സതീശന്‍ പള്ളിപ്രം, സുവര്‍ണ്ണരാജ് താവക്കര, എ.പ്രമോദ് കുമാര്‍, ഇ.ചിത്രലേഖ പയ്യന്നൂര്‍, പി.അനിരുദ്ധന്‍ പട്ടുവം, എ.വിനോദന്‍, പി.മുകുന്ദന്‍, ഇ.മധു, പി.അനില്‍ വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി പി.കെ.പ്രേംകുമാര്‍ നന്ദിപ്രകാശിപ്പിച്ചു.
















