ചെമ്പേരി: കവര്‍ച്ചാ ശ്രമത്തിനിടെ കള്ളനെ നാട്ടുകാര്‍ പിടികൂടി. ചെമ്പേരി വലിയപറമ്പിലെ പാണക്കുഴിയില്‍ സജിയുടെ മകന്‍ ജയശങ്കരന്‍ (24) എന്ന യുവാവാണ് നാട്ടുകാരുടെ പിടിയിലായത്. ചെമ്പേര ലൂര്‍ദ് മാതാ ഫൊറോന ദേവാലയത്തിന്റെ അധീനതയില്‍ മണ്ണംകുണ്ടിലുള്ള സെന്റ് ജോര്‍ജ് കപ്പേളയുടെ മുന്നിലെ നേര്‍ച്ച ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഇതുവഴി ജീപ്പ് വരുന്നത് കണ്ട് ഭണ്ഡാരത്തിനു സമീപത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ ജീപ്പിലുണ്ടായിരുന്ന നാട്ടുകാരായ രണ്ടുപേര്‍ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ കുടിയാന്‍മല പോലീസിനു കൈമാറി. ഇതിനു മുമ്പും ഇവിടെ നിന്ന് പണം മോഷ്ടിച്ചിട്ടുള്ളതായി യുവാവ് നാട്ടുകാരോട് സമ്മതിച്ചതായി പറയുന്നു.
















