കടുത്തുരുത്തി: കുറുപ്പന്തറ ബസ് സ്്റ്റാന്‍ഡ് വൈകുന്നേരമായാല്‍ സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രമാകുന്നു. കടുത്തുരുത്തി പോലീസിന്റെ എയ്ഡ് പോസ്റ്റ് സ്റ്റാന്‍ഡിന്റെ അരികിലുണ്ടെങ്കിലും പോലീസ് ഇവിടെ ഇല്ലാത്തത് സാമൂഹികവിരുദ്ധര്‍ക്ക് സഹായകമാകുന്നു. പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്നിട്ടുള്ള ബസ് സ്്റ്റാന്‍ഡില്‍ നാട്ടുകാരുടെ സമരംമൂലമാണ് ബസ് കയറുവാന്‍ തുടങ്ങിയത്. വൈകുന്നേരമായാല്‍ മദ്യ-മയക്കുമരുന്ന് മാഫിയക്കാരുടെ വിഹാാരകേന്ദ്രമാവുകയാണ് ഇവിടം. ശല്യത്തെക്കുറിച്ച് നിരവധി പരാതികളുണ്ടെങ്കിലും പോലീസ് നടപടി സ്വീകരിക്കുന്നില്ല. പരാതി എഴുതി കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകളും സ്‌കൂള്‍കുട്ടികളും ബസ് സ്റ്റാന്‍ഡില്‍ കയറി ഇറങ്ങി യാത്ര ചെയ്യുവാന്‍ ഭയക്കുകയാണ്. ഇവിടെ അടിയന്തിരമായി പോലീസ് എയ്ഡ് പോസ്റ്റില്‍ പോലീസുകാരെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















