കുറ്റിയാട്ടൂര്‍: 40വര്‍ഷമായി സ്തുത്യര്‍ഹമായ സര്‍വീസ് നടത്തുന്ന ബസ്സിനെ നാട്ടുകാരും യാത്രക്കാരും ആദരിച്ചു. കണ്ണൂര്‍-ആസ്പത്രി മയ്യില്‍-ചാലോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീജ ബസ്സിനെയാണ് കുറ്റിയാട്ടൂര്‍ അനുപമ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നാട്ടുകാരും യാത്രക്കാരും ആദരിച്ചത്. ഇന്നലെ രാവിലെ 11 മണിക്ക് കുറ്റിയാട്ടൂര്‍ ശാസ്ത്രിപീടികയ്‌ക്ക് സമീപത്താണ് പരിപാടി നടന്നത്. 41 വര്‍ഷമായി സര്‍വീസ് നടത്തുന്ന ഈ ബസ് ഒരിക്കല്‍ പോലും ട്രിപ്പ് മുടങ്ങുകയോ അപകടം വരുത്തുകയോ ചെയ്തിട്ടില്ല. സ്വീകരണച്ചടങ്ങില്‍ ബസ്സുടമയ്‌ക്കും ജീവനക്കാര്‍ക്കും ക്ലബ് ഉപഹാരങ്ങള്‍ നല്‍കും.
















