പാനൂര്‍: പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ ജനസേവാകേന്ദ്രം തുറക്കും. നാലാം വാര്‍ഡ് കൗണ്‍സിലര്‍ വി.ഹാരിസാണ് വാര്‍ഡില്‍ ഓഫിസ് തുറന്ന് സദാ സമയം പ്രവര്‍ത്തനം നടത്താന്‍ പോകുന്നത്. വാര്‍ഡില്‍ 100 സ്ട്രീറ്റ് ലൈറ്റുകള്‍, പാനൂര്‍ പോലീസുമായി സഹകരിച്ച് വൈദ്യര്‍ പിടിക പരിസരത്ത് സി.സി ടി.വി ക്യാമറ സ്ഥാപിക്കുകയും ചെയ്യും. ഇതിന്റെ ഉദ്ഘാടനം 11 ന് 6 മണിക്ക് കലക്ടര്‍ ബാലകിരണ്‍ ഐപിഎസ് നിര്‍വ്വഹിക്കും. കെ.പി ഖാദര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് എം 80 മൂസ്സ പരിപാടി ഫെയിം വിനോദ് കോവൂരിന്റെ നര്‍മ്മ സല്ലാപം പരിപാടിയും ഉണ്ടാകും. വാര്‍ഡിലെ മുഴുവന്‍ ആളുകള്‍ക്കും എന്താവശ്യത്തിനും സേവാ കേന്ദ്രവുമായി ബന്ധപെടാവുന്നതാണന്ന് വി.ഹാരിസ് പറഞ്ഞു.
















