കണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള ദ്വിദിന പരിശീലനം തോട്ടട പോളിടെക്‌നിക്കില്‍ സമാപിച്ചു. ലൂര്‍ദ് ആശുപത്രി ചെയര്‍മാന്‍ ഡോ ജോസഫ് ബനവന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ എം.സി.പ്രകാശന്‍ അധ്യക്ഷനായി. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ബിഐസി കോര്‍ഡിനേറ്റര്‍ ടി.കെ.മുനീര്‍, സുലോഹ എഞ്ചിനിയറിംഗ് കണ്‍സേഷ്യം ചെയര്‍മാന്‍ ഡി പ്രതീപ്കുമാര്‍, റബ്‌കോ പ്രൊഡക്ഷന്‍ മാനേജര്‍ കെ.ശ്രീജിത്ത് എന്നിവര്‍ ക്ലാസെടുത്തു. ഐഇഡിസി കോര്‍ഡിനേറ്റര്‍ പി.പി.ഗണേശന്‍ സ്വാഗതവും ടി.വി.വിവേക് നന്ദിയും പറഞ്ഞു. രണ്ടാം ദിവസം ഒ.വി.ശ്രീനിവാസന്‍, കെ.രവീന്ദ്രന്‍, ഡി.പ്രദീപ്കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.
















