കണ്ണൂര്‍: ഒക്കനവന്‍ കരാത്തെ ഡോ ആന്റ് സ്‌പോര്‍ട്‌സ് സെന്ററിന്റെ 33-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കുവാന്‍ മാനസികവും ശാരീരികവുമായി അവരെ പ്രപ്തരാക്കുന്നതിന് വേണ്ടി ബല്ലാര്‍ഡ് റോഡിലുള്ള മൂകാംബിക ടവറില്‍ പ്രവര്‍ത്തിക്കുന്ന ഒക്കിനാവന്‍ കരാത്തെ-ഡോ ആന്റ് സ്‌പോര്‍ട്‌സ് സെന്റര്‍ ഹാളില്‍ വെച്ച് സൗജന്യ സ്ത്രീ സ്വയംരക്ഷാ കോഴ്‌സ് നടത്തും. ഷിഹാന്‍ പി.എന്‍.മനോജിന്റെ നേതൃത്വത്തില്‍ 19, 20 തിയ്യതികളില്‍ കാലത്ത് 9.30മുതല്‍ 12 മണിവരെയും ഉച്ചയ്‌ക്ക് 2.30മുതല്‍ 4.30 വരെയുമാണ് ക്ലാസ്. തികച്ചും സൗജന്യമായ ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9895263056, 9895315551 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
















