കണ്ണൂര്‍: ബാങ്ക് റിട്ടയറീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 17ന് പെന്‍ഷന്‍ ദിനം ആചരിക്കുമെന്ന് ജില്ലാ സെക്രട്ടറി എ.സി.മാധവന്‍ അറിയിച്ചു. 1982 ഡിസംബര്‍ 17നാണ് സുപ്രീം കോടതി പെന്‍ഷന്‍ ഔദാര്യമല്ല അവകാശമാണ് എന്ന ചരിത്രപ്രസിദ്ധമായ വിധി പ്രഖ്യാപിച്ചത്. രാവിലെ 10.30ന് കണ്ണൂരില്‍ ഫോര്‍ട്ട് റോഡിലുള്ള ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പെന്‍ഷന്‍ ദിനാചരണം കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിരമിച്ച ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും 17ന് പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
















