പാനൂര്‍: പാനൂരില്‍ കോണ്‍ഗ്രസ്‌ലീഗ് പോര് രൂക്ഷം. സിപിഎമ്മുമായി അവിശുദ്ധ ബന്ധമാരോപിച്ച് ഇരുപാര്‍ട്ടികളും രംഗത്ത്. നഗരസഭയിലെ ചില വാര്‍ഡുകളിലേറ്റ് പരാജയത്തെ തുടര്‍ന്നാണ് ഇരുനേതൃത്വങ്ങളും ആരോപണപ്രത്യാരോപണവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. 4,8,28,40 വാര്‍ഡുകളില്‍ മുസ്ലീംലീഗ് കാലുവാരിയതിനെ തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതായി കെപിസിസി അംഗങ്ങളായ വി.സുരേന്ദ്രന്‍, കെ.ടി.കുഞ്ഞമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ തുറന്നടിച്ചു. ഇതു വ്യക്തമായതിനാലാണ് സ്റ്റാന്‍ഡിംഗ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ നിന്നും മാറിനിന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കു കാരണം തോറ്റതിനു ലീഗിനെ പഴിചാരിയിട്ടു കാര്യമില്ലെന്നു ലീഗ്‌നേതൃത്വം പറയുന്നു. സിപിഎമ്മിന് സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ ഒരുസ്ഥാനം ലഭിക്കാന്‍ കാരണം കോണ്‍ഗ്രസാണ്. 7അംഗങ്ങള്‍ മാത്രമുളള കോണ്‍ഗ്രസിനു രണ്ടു സ്റ്റാന്‍ഡിംഗ് കമ്മറ്റിസ്ഥാനങ്ങള്‍ നല്‍കാമെന്നു തീരുമാനിച്ചതു തന്നെ മുന്നണി മര്യാദയുടെ ഭാഗമാണ്.മൂന്ന് സ്ഥാനങ്ങള്‍ വേണമെന്ന് വാശിപിടിച്ചു സ്റ്റാന്‍ഡിംഗ് കമ്മറ്റി തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ച കോണ്‍ഗ്രസ് സിപിഎമ്മിനെ സഹായിക്കുകയായിരുന്നുവെന്ന് മഢ്ണലം സെക്രട്ടറി വി.നാസര്‍ കുറ്റപ്പെടുത്തി. ഇതോടെ ഇരുപാര്‍ട്ടികളിലും ഭിന്നത ഉടലെടുത്തിരിക്കുകയാണ്. നഗരസഭയില്‍ സിപിഎമ്മിന്റെ മുന്നേറ്റത്തിന് ഏറെ സഹായകമായ നിലപാടാണ് ഇരുപാര്‍ട്ടികളും കൈകൊണ്ടതെന്ന ബിജെപിയുടെ ആരോപണം ഇതോടെ സത്യമായിരിക്കുകയാണ്. 2,39 വാര്‍ഡുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ലീഗ് വോട്ടു സിപിഎമ്മിനു മറിച്ചിരുന്നു. ഈ വാര്‍ഡുകളില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്കു തളളപ്പെടുകയും ചെയ്തു. 2ാം വാര്‍ഡില്‍ വോട്ടുകള്‍ മറിച്ചിട്ടും വിജയിച്ചത് ബിജെപിയായിരുന്നു. ഇങ്ങിനെ സിപിഎമ്മിനെ സഹായിച്ചവര്‍ പരസ്പരം പോരാടി തുടങ്ങിയിരിക്കുന്ന രസകരമായ കാഴ്ചയാണ് പാനൂരിലുളളത്.
















