കൂത്തുപറമ്പ്: പണമില്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയുടെയും പഠനം മുടങ്ങരുതെന്ന ഉറച്ച തീരുമാനവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പഠന സഹായ സ്‌കോളര്‍ഷിപ്പുമായി രംഗത്തിറങ്ങി. കുടുംബത്തിന്റെ പ്രാരാബ്ധങ്ങളില്‍പ്പെട്ട് ഉഴലുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് വേങ്ങാട് സാന്ത്വനവും മമ്പറം ജൂനിയര്‍ ജേസീസും സംയുക്തമായി സഹപാഠിക്ക് സ്‌നേഹപൂര്‍വ്വം പദ്ധതി തുടങ്ങിയത്.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ് പദ്ധതി. മമ്പറം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അഞ്ചരക്കണ്ടിയിലെ വൈഷ്ണവിന് സ്‌കോളര്‍ഷിപ്പ് നല്‍കിക്കൊണ്ട് പദ്ധതി കണ്ണൂര്‍ ട്രാക്ക് ട്രെയിനര്‍ ഖാലിദ് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രദീപന്‍ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനം ജേസീസ് സോണ്‍ ഡയരക്ടര്‍ ദിലീപ് ടി ജോസഫ് നിര്‍വ്വഹിച്ചു. ജൂനിയര്‍ ജേസീസ് ചെയര്‍മാന്‍ കെ രാഹിന്‍ മോഹന്‍, സെക്രട്ടറി ഷിഗില്‍ കോമത്ത്, സിതിന്‍ വേണുഗോപാല്‍, പ്രത്യുഷ്, സനോജ് നെല്യാടന്‍, പി പി രാഗേഷ്, സി സുജേഷ്, നിജില്‍ നാരായണന്‍, ടി നിധീഷ് സംസാരിച്ചു. നിര്‍ദ്ധന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ക്കായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9446656887.
















