‘ദൈവമില്ലാത്ത നാട്’ എന്ന ഓര്‍ഗനൈസര്‍ വാരികയിലെ ലേഖനം പിന്‍വലിച്ച് മാപ്പുപറയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. ഏഴാം നൂറ്റാണ്ടില്‍ ചേരമാന്‍ പെരുമാളാണ് ഉപഭൂഖണ്ഡത്തിലെ ആദ്യ മുസ്ലിം പള്ളി പണിയാന്‍ സ്ഥലം നല്‍കിയതെന്നും കൊടുങ്ങല്ലൂരിലെ ഭാസ്‌കര രവിവര്‍മ്മ രാജാവാണ് ജോസഫ് റബ്ബാന്‍ എന്ന യൂദ പ്രമാണിക്ക് ആചന്ദ്രതാരം പ്രത്യേകാവകാശങ്ങള്‍ നല്‍കി അഭയം നല്‍കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇതൊക്കെയാണ് കേരളത്തിന്റെ പൈതൃകമെന്ന് പത്രക്കുറുപ്പില്‍ മുഖ്യമന്ത്രി പറയുന്നു.
ഇതൊക്കെയാണ് കേരളത്തിന്റെയും ഭാരതത്തിന്റെയും പൈതൃകമെന്ന് തന്നെയാണ് ഞങ്ങളും പറയുന്നത്. പക്ഷേ, ലേഖനത്തില്‍ ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാണിച്ചതിനൊന്നും മുഖ്യമന്ത്രിയെന്തേ മറുപടി പറയാത്തത്? കഴിഞ്ഞകാല പൈതൃകവും പറഞ്ഞ് ഇനിയും ഞങ്ങള്‍ക്കു ബാക്കിയുള്ളതു കൂടി മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു വിട്ടുതരണമെന്നാണോ മുഖ്യമന്ത്രി പറയുന്നത്?
ഇവിടുത്തെ ഹിന്ദുവിന്റെ ന്യായമായ അവകാശങ്ങളടങ്ങിയ അവകാശപത്രിക താങ്കള്‍ക്കു സമര്‍പ്പിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞല്ലൊ. അതില്‍ താങ്കളെന്ത് നടപടിയെടുത്തു? ഒരു ചര്‍ച്ചയെങ്കിലും നടത്തിയോ? കേരളത്തിലെ ഭരണപ്രതിപക്ഷത്തുള്ള 140 എംഎല്‍എമാര്‍ക്കും അത് നല്‍കിയതാണ്. ആരും ഒന്നും പരിഗണിച്ചില്ലല്ലൊ. അവകാശപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ന്യായമല്ലെങ്കില്‍ അത് തുറന്നുപറയാനുള്ള ധൈര്യം കാണിക്കണം. അല്ലെങ്കില്‍ അത് നടപ്പിലാക്കണം. ഇനിയും ഞങ്ങളെ പാരമ്പര്യത്തില്‍ തളച്ചിടാന്‍ സമയം പാഴാക്കരുത്.
രാമചന്ദ്രന്‍ പാണ്ടിക്കാട്, മഞ്ചേരി
















