Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഇതര സംസ്ഥാന തൊഴിലാളികളുടെ വര്‍ധന:കൃത്യമായ കണക്കില്ലാതെ തൊഴില്‍ വകുപ്പ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 4220 പേര്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 09:31 pm IST
inKasargod

കാഞ്ഞങ്ങാട്: ജില്ലയിലേക്ക് ഇതര സംസ്ഥാനതൊഴിലാളികളുടെ ഒഴുക്ക് വര്‍ധിക്കുന്നു. എന്നാല്‍ ഇവരുടെ കൃത്യമായ കണക്കെടുക്കാനാകാതെ തൊഴില്‍, ക്ഷേമനിധി വകുപ്പ് അധികാരികളും കുഴങ്ങുന്നു. തൊഴില്‍ വകുപ്പ് ജില്ലാ ഓഫീസിലും, ക്ഷേമനിധി ഓഫീസിലും വ്യക്തമായ കണക്കില്ല. എന്തുജോലി ചെയ്യാനും ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ തള്ളിക്കയറ്റമാണ്. ഒറീസ, ബംഗാള്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കൂട്ടമായാണ് ചെറുപ്പക്കാരായ തൊഴിലാളികള്‍ ജില്ലയിലേക്കെത്തുന്നത്. വിവിധ തൊഴില്‍ ദാതാക്കളുടെ മേല്‍വിലാസത്തിലാണ് ഇവര്‍ കരാര്‍ തൊഴിലാളികളായി എത്തുന്നത്. ഇവരെകുറിച്ച് വ്യക്തമായ വിവരങ്ങള്‍ കൊണ്ടുവരുന്ന തൊഴില്‍ ദാതാവിനും അറിയില്ല. ഇതര സംസ്ഥാനങ്ങളില്‍ കുറ്റകൃത്യം ചെയ്ത് ശിക്ഷ അനുഭവിച്ചവരും കുറ്റവാളികളായവരും ഇതില്‍പ്പെടുന്നു. ഏതെങ്കിലും തൊഴില്‍ ദാതാവിന്റെ കീഴില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെത്തിയാല്‍ അതാതു പ്രദേശത്തിന്റെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷന്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവകളില്‍ ഇവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍, വോട്ടര്‍ ഐഡി ഉള്‍പ്പെടെ നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇതൊക്കെ കാറ്റില്‍ പറത്തിയാണ് പല വന്‍കിട തൊഴില്‍ ദാതാക്കളും തൊഴിലാളികളെ എത്തിക്കുന്നത്.

ഇത്തരത്തില്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത് ഒരു മുറിക്കകത്ത് പത്തും പതിനഞ്ചും പേരാണ്. വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവര്‍ ജീവിക്കുന്നതെന്ന് ആരോഗ്യ വകുപ്പ സര്‍വ്വെ തന്നെ ചൂണ്ടിക്കാട്ടുന്നു. പാന്‍മസാലയും പുകയില ഉല്‍പ്പന്നങ്ങളും ഇവരുടെ സന്തത സഹചാരിയാണ്. പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവരും ഇവരിലുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികളുമായി ഇത്തരക്കാര്‍ സഹകരിക്കാത്തതും വന്‍ ഭീഷണിയുയര്‍ത്തുന്നു. തൊഴിലാളികളെ എത്തിക്കുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. ലേബര്‍ ഓഫീസുകളില്‍ ഇവരുടെ വിവരങ്ങള്‍ നല്‍കാനും ആരും തയ്യാറാകുന്നില്ല. ഇതുകൊണ്ട് തന്നെ ഇവര്‍ക്കുള്ള ക്ഷേമ പെന്‍ഷനുകളും സാമ്പത്തിക സഹായും നല്‍കാനാകുന്നില്ലെന്ന് ക്ഷേമനിധി ഓഫീസര്‍ പറയുന്നു. ജീവനക്കാര്‍ ഇവരുടെ ലേബര്‍ ക്യാമ്പുകളില്‍ നേരിട്ടെത്തിയാണ് കുറച്ചെങ്കിലും പേരുടെ വിവരങ്ങള്‍ ശേഖരിച്ചത്. വിവര ശേഖരണവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ സഹകരിക്കുന്നില്ലെന്നും ജില്ലാ ക്ഷേമനിധി ഓഫീസിലെ ജീവനക്കാര്‍ പറയുന്നു.

പോലീസ് അധികാരികളുടെ കയ്യില്‍ ഇവരെ കുറിച്ചുള്ള വിവരമില്ലാത്തത് അപകടം നടന്നാലോ കുറ്റകൃത്യം നടന്നാലോ നടപടികള്‍ സ്വീകരിക്കുന്നതിന് തടസമാകുന്നു. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളായിട്ടുണ്ട്. കഴിഞ്ഞ മാസം കടുത്തിരുത്തിയിലും ഇന്നലെ മൂവാറ്റുപുഴയിലും കള്ളനോട്ടുകളുമായി ഇതര സംസ്ഥാനക്കാരെ പിടികൂടിയിരുന്നു. ജില്ലയില്‍ പല കേസുകളിലും ഇവര്‍ പങ്കാളികളാണ്. ഇവരില്‍ പലര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുപോലുമില്ല. ചെറിയ കൂലിക്ക് എല്ലാ ജോലിയും ചെയ്യുന്നതിനാല്‍ നാട്ടിലെ കൂലിത്തൊഴിലാളികള്‍ക്ക് തൊഴില്‍ ക്ഷാമവും ഏറിയിട്ടുണ്ട്. ക്ഷേമനിധി ഓഫീസിലോ, ലേബര്‍ ഓഫീസിലോ രജിസ്‌ട്രേഷന്‍ ചെയ്യാതെ ഇതര സംസ്ഥാനക്കാരെ കൂട്ടത്തോടെ ജോലിക്ക് വെയ്‌ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.