തൊടുപുഴ: മജീഷ്യന്‍ മുതുകാടിന്റെ വ്യത്യസ്തമായ മാജിക് ഷോ തിങ്കളാഴ്ച രാവിലെ 9ന് കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. പുതിയ സാങ്കേതിക വിദ്യയുടെ അത്ഭുതകരമായ സാദ്ധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് യുവമനസ്സുകളെ നന്‍മയുടെ വ്യക്താക്കളായി മാറ്റിയെടുക്കുക എന്നതാണ് വ്യത്യസ്തമയ അവതരണത്തിലൂടെ മുതുകാട് ലക്ഷ്യം വയ്‌ക്കുന്നത്. ചെറുപ്പക്കാരിലും വിദ്യാര്‍ത്ഥികളിലും അങ്ങിങ്ങായി കണ്ടുകൊണ്ടിരിക്കുന്ന വികലമായ കാഴ്ചപ്പാടുകളും, ചിന്താഗതികളും, വിധ്വംസകപ്രവര്‍ത്തനങ്ങളും തിരുത്തി നന്‍മയുടെ വഴിയേ ചിന്തിക്കുവാനും, പ്രവര്‍ത്തിക്കുവാനും അവരെ പ്രേരിപ്പിക്കുന്ന തികച്ചും സദുദ്ദേശപരമായ ഒരു പരിപാടിയായിരിക്കും ഇതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.
















