Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഓഫറുകളുമായി സിപിഎം ബിജെപി പ്രവര്‍ത്തകര്‍ക്കു പിന്നാലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 10:42 pm IST
in Kannur

പാനൂര്‍: ‘തെരഞ്ഞെടുപ്പില്‍ സീറ്റു തരാം, ജോലി തരാം, വരിക ഞങ്ങള്‍ക്കൊപ്പം’. ഇത് ഒരു പരസ്യ കമ്പനിയുടെ പരസ്യവാചകമല്ല. കണ്ണൂരിലെ സിപിഎം നേതൃത്വം ബിജെപി പ്രവര്‍ത്തകരെ കൂടെകൂട്ടാന്‍ നടത്തുന്ന ഓഫറുകളിലെ വാചകങ്ങളാണ്. ജോലിയും, പണവും വാഗ്ദാനം ചെയ്ത് പാര്‍ട്ടിയില്‍ ആളെ കൂട്ടാന്‍ പുതുസഖാക്കളെ കയറൂരി വിട്ടിരിക്കുകയാണ് പി.ജയരാജന്‍. മഹിളാമോര്‍ച്ച നേതാവായ സി.പി.സംഗീത സിപിഎമ്മില്‍ ചേര്‍ന്നെന്നാണ് പ്രചരണം. ബിജെപി മേഖലകളില്‍ മുന്‍പരിചയമുളളവരെ വിളിച്ചു ചെറുവാഞ്ചേരി സഖാവ് ഓഫറുകള്‍ അറിയിക്കുകയാണ്. 2013ല്‍ 2000 ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മില്‍ എത്തിച്ച ധീരനാണ് ഈ സഖാവ്. അതിനാലാണത്രേ ഭാര്യയ്‌ക്കു ജോലിയും തരപ്പെടുത്തിയത്. ചെറുവാഞ്ചേരിയില്‍ നിന്നും പാര്‍ട്ടി മാറിയെന്നു അവകാശപ്പെട്ടവരെല്ലാം തിരിച്ചു മാതൃസംഘടനയില്‍ വന്നുകഴിഞ്ഞു. സ്വന്തം പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തതും സിപിഎം പ്രവര്‍ത്തകനെന്ന് പുതുസഖാവ് അവകാശപ്പെട്ടിരുന്ന ആളായിരുന്നു. ക്ഷീണം കൂടി വരുമ്പോള്‍ ആളെ കൂട്ടി നിലവാരമറിയിക്കാന്‍ ഒരുമ്പെടുകയാണ് ഇവര്‍. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദേശാനുസരണമാണ് ഇത്തരം കുത്സിത നീക്കങ്ങള്‍ നടക്കുന്നത്. പാര്‍ട്ടി നിയന്ത്രണത്തിലുളള സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനവും, മറ്റും തരാമെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഇവിടെ. പാര്‍ട്ടി മാറിയവര്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിനില്‍ക്കുന്നതും ചൂണ്ടിക്കാട്ടുന്നു.ബിജെപിയിലാണെങ്കില്‍ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കാന്‍ ഇവര്‍ക്കു കഴിയുമായിരുന്നില്ലെന്നും, നിങ്ങള്‍ക്കും സമാനരീതിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കാമെന്നും സിപിഎം ഓഫറിലുണ്ട്. ബിജെപി പ്രവര്‍ത്തകരില്‍ ആശയകുഴപ്പം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന വ്യാജപ്രചരണവും ഇതിനു പുറമെയുണ്ട്. അതായിരുന്നു സി.പി.സംഗീത സിപിഎമ്മിലേക്ക് എന്ന വ്യാജ വാര്‍ത്തയ്‌ക്കു പിന്നില്‍. സംഗീത ഇതു നിഷേധിച്ചു രംഗത്തു വന്നതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലുമായി. നാണക്കേടേ നിന്റെ പേരോ സിപിഎം എന്നു ചോദിച്ചാല്‍ അതു തെറ്റാകില്ല. നേതൃത്വത്തില്‍ ആളില്ലെങ്കില്‍ ബംഗാളികളെയിറക്കാനാണ് സോഷ്യല്‍മീഡിയകളില്‍ സിപിഎമ്മിനുളള ഉപദേശം.ബിജെപി നേതാക്കളെ തേടി പിടിക്കയല്ല വേണ്ടതെന്നും പറയുന്നു. മിന്നാമിന്നിയുടെ മിന്നല്‍ തണുത്തതോടെ അടുത്ത ഇരയെ പിടിക്കാനാണ് സിപിഎം ശ്രമം. അതിനായാണ് പുതിയ അടവുമായി പലരെയും സമീപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് നൂറോളം ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മിലെത്തിക്കാനാണ് പദ്ധതി. അതിനായാണ് അരിവാള്‍ ഓപ്പറേഷനുമായി പുതുസഖാക്കളെ രംഗത്തിറക്കിയിരിക്കുന്നത്. അമ്പാടിമുക്കിലെ ബ്ലേഡ് തലവനും അരയും തലയും മുറുക്കി ആളെ പിടിക്കാന്‍ പരക്കം പായുന്നുണ്ട്. ദൗര്‍ബല്യം കൂടപിറപ്പായവര്‍ ആദര്‍ശം വെടിഞ്ഞ് അധികാരത്തിനും, പണത്തിനുമായി പോയിട്ടുണ്ടെങ്കിലും എല്ലാവരുമങ്ങിനെയാണെന്നു കരുതിയ സിപിഎം നേതൃത്വം പരാജയപ്പെടുമെന്നുറപ്പാണ്. ഒന്നും പ്രതീക്ഷിക്കാതെ പതിനായിരങ്ങള്‍ മുഴുവന്‍ സമയപ്രവര്‍ത്തകരായി ആദര്‍ശോന്‍മുഖരായി പ്രവര്‍ത്തിക്കുന്ന മഹത്തായ സംഘടനയെ തളര്‍ത്താന്‍ അക്രമത്തിലൂടെ നോക്കിയിട്ടുമാകാതെ മറ്റൊരുപായവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സിപിഎം. പുതുസഖാക്കളുടെ ഉപദേശം കേട്ടു നാറാനിറങ്ങിയവര്‍ ഇനിയെങ്കിലും തിരുത്തല്‍ നടത്തുകയാണ് ഉചിതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.