ചെറുതോണി: സ്വന്തം പുരയിടത്തില്‍ കഞ്ചാവു നട്ടുവളര്‍ത്തിയ മദ്ധ്യവയസ്‌കനെ ഇടുക്കി പോലീസ് പിടികൂടി. ഇടുക്കി കരിമ്പന്‍ കാനം സ്വദേശി കുരിശിങ്കല്‍ ബിജു ജോര്‍ജ്ജാണ് പോലീസ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാളുടെ പറമ്പില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ചൂട്ട് കൊണ്ട് മറച്ചു വളര്‍ത്തുന്ന ചെടി കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. രണ്ട് മാസത്തോളം വളര്‍ച്ചയുള്ള ചെടിയില്‍ ചട വന്നു തുടങ്ങിയിരുന്നു. ഇടുക്കി സബ് ഇന്‍സ്‌പെക്ടര്‍ ഷൈന്‍ എസ്, അഡീഷണല്‍ എസ് ഐ മാരായ സാബു തോമസ്, ഹരിദാസ്, ബിജു സുമേഷ്, ശ്രീജിത്ത് ശങ്കര്‍ലാല്‍ ശ്രീദേവി, ആതിര എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
















