Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജീവന്‍ കൊടുത്തും ഹിന്ദുസമൂഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 09:26 pm IST
inVicharam

കേരള രാഷ്‌ട്രീയത്തില്‍ പരക്കെ ചര്‍ച്ചചെയ്തും സമൂഹത്തെ ഇരുത്തി ചിന്തിപ്പിച്ചും നാടിളക്കിയും നഗരം ചുറ്റിയും ഒരു യാത്ര, അതാണ് സമത്വമുന്നേറ്റ യാത്ര. കേരളത്തിലെ പൊതുസമൂഹം ഒന്നാകെ പറയുന്നു, ഇത്രയും ജനപങ്കാളിത്തത്തോടെയും കേരളത്തിലെ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തും ഒരു യാത്ര ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും ഇന്നോളം നടത്തുവാന്‍ കഴിഞ്ഞിട്ടില്ലെന്ന്. മുന്നോട്ടുവച്ചത്ജനകീയ വിഷയങ്ങളായിരുന്നു. അതു കേള്‍ക്കുവാനും ആ ചര്‍ച്ചയില്‍ ഭാഗഭാക്കാകുവാനും സാധാരണ ജനവിഭാഗം ആര്‍ത്തിരമ്പിക്കൂടുന്ന കാഴ്ചയാണ് രാഷ്‌ട്രീയ കേരളം കണ്ടത്. ഞാന്‍ വീണ്ടും വീണ്ടും പറയുന്നു കാലഘട്ടത്തിന്റെ നിയോഗമാണ് ഈ മഹായാത്ര. മാറ്റം പ്രകൃതി നിയമമാണ്. അത് സംഭവിച്ചേ പറ്റൂ.

സമത്വമുന്നേറ്റ യാത്ര തുടങ്ങിയ സമയം മുതല്‍ ഇതിനെ പരാജയപ്പെടുത്തുവാനും ഞങ്ങള്‍ മുന്നോട്ടുവച്ച വിഷയങ്ങളെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള നിരന്തര ശ്രമങ്ങള്‍ ഇടതുകക്ഷികളും വലതുകക്ഷികളും ഒരുപോലെ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവരൊക്കെ എന്തിനാണ് എതിര്‍ക്കുന്നത്? ഇത്രയും ശക്തമായി എതിര്‍ക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം ഈ യാത്രയും കൂട്ടായ്‌മയും അവര്‍ അത്രയേറെ ഭയപ്പെടുന്നു എന്നാണ്. അപ്പോള്‍ അതിന് മറ്റൊരു അര്‍ത്ഥമുണ്ട്. നാം ശരിയുടെയും ന്യായത്തിന്റെയും ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് നിസ്സംശയം പറയുവാന്‍ കഴിയും. ഇതൊരു ധര്‍മസമരമാണ്. തുല്യനീതിക്കും സ്ഥിതിസമത്വത്തിനും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത സമരം. ഇവിടെ നമുക്ക് വിജയിച്ചേ പറ്റൂ. കാരണം അവഗണിക്കപ്പെട്ട ഹിന്ദുവിന്റെ മോചനത്തിന്റെ ജീവന്‍മരണപ്പോരാട്ടമാണിത്. രാഷ്‌ട്രീയക്കാരുടെ അടിമച്ചങ്ങലപൊട്ടിച്ചുള്ള മോചനത്തിന്റെ കാഹളമാണ് ഓരോ സ്വീകരണവേദിയിലും മുഴങ്ങുന്നത്.

ഇവിടുത്തെ ഇടതു വലതു കക്ഷികള്‍ എന്തിനാണ് ഈ യാത്രയെ ഇത്രയും പേടിക്കുന്നത്. ഭൂമിയില്ലാത്തവര്‍ക്കു ഭൂമിയുണ്ടാകണം, വീടില്ലാത്തവര്‍ക്ക് വീടുണ്ടാകണം, വൈദ്യുതി, കുടിവെള്ളം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ ലഭിക്കാത്ത ലക്ഷക്കണക്കിനാളുകള്‍ ഇവിടെയുണ്ട് എന്നുപറയുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനും മെഡിക്കല്‍ വിദ്യാഭ്യാസം, സിവില്‍ സര്‍വീസസ് എന്നീ പ്രധാനപ്പെട്ട മേഖലകളിലും ഭൂരിപക്ഷ വിഭാഗം ഏറെ പിന്നിലാണെന്നു പറയുന്നത് തെറ്റാണോ? ഭരണപങ്കാളിത്തത്തില്‍ ഭൂരിപക്ഷ ജനവിഭാഗം ക്രൂരമായി അവഗണിക്കപ്പെടുന്നു എന്നുള്ളത് കണക്കുകള്‍ നിരത്തി പറയുന്നതില്‍ എന്തുതെറ്റാണ് കാണുന്നത്? ഭരണഘടനാപരമായി പൗരന്മാര്‍ക്ക് തുല്യപങ്കാളിത്തം ഉറപ്പുവരുത്തുമ്പോള്‍,  ഖജനാവിലെ പണം വിതരണം ചെയ്യുന്നതിലെ വിവേചനം ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ച് ഈ ജാഥയെ എതിര്‍ക്കുന്നതെന്തിനാണ്? ക്ഷേത്രവിശ്വാസികളെ ക്ഷേത്ര ഭരണം ഏല്‍പ്പിക്കണമെന്നു പറയുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നതിലെ യുക്തി എന്താണ്. ബിപിഎല്‍ വിഭാഗത്തില്‍ മഹാഭൂരിപക്ഷവും ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരാണെന്ന കണക്ക് നിരത്തുമ്പോള്‍ എന്തിനാണ് ഇത്രയ്‌ക്ക് അങ്കലാപ്പ്?

നമ്മള്‍ മുന്നോട്ടു വച്ച ഈ പ്രശ്‌നങ്ങള്‍ കേരളത്തില്‍ ജീവിക്കുന്ന ജനങ്ങളുടെ പ്രശ്‌നമല്ലേ? അല്ലാതെ തമിഴ് ജനതയുടെയോ, പാക്കിസ്ഥാന്‍ ജനതയുടെയോ അല്ലല്ലോ. ഈ വിഷയമല്ലാതെ മറ്റെന്താണ് നാം മുന്നോട്ടു വച്ചത്? അതിനെ എതിര്‍ക്കേണ്ട സാഹചര്യം എന്താണ് ഈ രാഷ്‌ട്രീയ നേതാക്കന്മാര്‍ക്ക്? ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അതില്‍ ശരിയുണ്ടോ എന്ന് പരിശോധിക്കാതെ അതിനെ പാടെ അവഗണിക്കുന്ന സമീപനം രാഷ്‌ട്രീയ ധര്‍മ്മമല്ല. അപ്പോള്‍ അതിനര്‍ത്ഥം ഇവരെല്ലാം രാഷ്‌ട്രീയം  തമ്പുരാക്കന്മാരായി മാറുന്നു എന്നതാണ്. അത് ഇനി അനുവദിച്ചുകൊടുക്കുവാന്‍ തയ്യാറല്ല. ഈ വിഷയങ്ങള്‍ ജനശ്രദ്ധയില്‍ നിന്നും തിരിച്ചുവിടുവാന്‍, ഇതിനുമുമ്പ് ഒരിക്കല്‍പ്പോലും എന്റെ പേരില്‍ ഒരു കുറ്റവും കാണാത്തവര്‍ ഇപ്പോള്‍ പുതിയ പുതിയ ആരോപണങ്ങളുമായി വരുകയാണ്. ആദ്യം സ്‌കൂള്‍, കോളേജ് കോഴ ആരോപണം തുടര്‍ന്ന് ശാശ്വതീകാനന്ദയുടെ സമാധിയുമായി ബന്ധപ്പെട്ടുള്ള ആരോപണം. അതിനുശേഷം മൈക്രോഫിനാന്‍സ്  ആരോപണം. സ്വന്തം കാലിലെ പെരുമന്ത് മണ്ണിനടിയില്‍ മൂടിവെച്ച് മറ്റുള്ളവരുടെ കാലില്‍ മന്തുണ്ടോ എന്നു നോക്കുന്ന, രാഷ്‌ട്രീയ സത്യസന്ധത ലവലേശം തീണ്ടാത്ത ഈ കപട മതേതരവാദികളുടെ ആരോപണങ്ങളെ ഭൂരിപക്ഷസമുദായം തള്ളിക്കളഞ്ഞുകൊണ്ട് ഓരോ വേദിയും ഇക്കൂട്ടര്‍ക്കെതിരെയുള്ള കൊടുങ്കാറ്റുമായി മാറുകയായിരുന്നു.

ഈ ജൈത്രയാത്ര ജലസമാധിയാകുമെന്നും നനഞ്ഞ പടക്കമെന്നും കൊട്ടേഷന്‍ സംഘമെന്നും അസമത്വ ജാഥയെന്നുമൊക്കെയുള്ള  വിശേഷണങ്ങളുമായി രംഗത്തിറങ്ങിയവര്‍ക്കൊന്നും തങ്ങളുടെ സ്വത്വബോധം തിരിച്ചറിഞ്ഞ് കൊടുങ്കാറ്റായി പായുന്ന ഈ യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ കഴിയില്ലായെന്നു വന്നപ്പോള്‍ പുതിയ കേസുമായി വന്നിരിക്കുകയാണ്. ജാമ്യമില്ലാത്ത വകുപ്പുചേര്‍ത്ത് എനിക്കെതിരെ എടുത്ത കേസില്‍ എന്നെ അറസ്റ്റ് ചെയ്ത് ഈ യാത്ര അവസാനിപ്പിക്കുവാന്‍ കഴിയുമെന്ന മിഥ്യാധാരണയിലാണ് ഇക്കൂട്ടര്‍.

ഈ യാത്ര തുടങ്ങിയത് വിഘ്‌നങ്ങള്‍ നീക്കുന്ന കാസര്‍ഗോഡ് സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നാണെങ്കില്‍ അവസാനിപ്പിക്കുന്നത് അധര്‍മത്തെ നിഗ്രഹിച്ച് ധര്‍മം പുനഃസ്ഥാപിച്ച അനന്തപത്മനാഭന്റെ പവിത്രമായ മണ്ണിലായിരിക്കും. ഇതിനിടയില്‍ രാഷ്‌ട്രീയക്കാര്‍ എന്ത് നെറികെട്ട കളിയും കളിക്കുമെന്നറിയാം. തീയില്‍ കുരുത്ത അടിസ്ഥാന വിഭാഗങ്ങള്‍ ഒരിക്കലും വെയിലത്ത് വാടില്ല. ഒട്ടേറെ പ്രതിസന്ധികളിലൂടെ വളര്‍ന്നുവന്ന എന്നെ കേസും ജയിലും പോലുള്ള ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. അവഗണിക്കപ്പെട്ട ഭൂരിപക്ഷ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി ഏതറ്റംവരെയും ഞാന്‍ പോകും. അതിന്റെ പേരില്‍ എന്തു ശിക്ഷ ലഭിച്ചാലും ഞാന്‍ ഏറ്റെടുക്കും. ജയിലില്‍ കിടക്കുന്നെങ്കില്‍ അവിടെക്കിടന്നു ഞാന്‍ പ്രവര്‍ത്തിക്കും.

എന്റെ ജീവന്‍ കൊടുത്തിട്ടാണെങ്കിലും ഹിന്ദുസമൂഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാതെ ഞാന്‍ പിന്നോട്ടില്ല. ജയിലില്‍ പോയാല്‍ അവിടെ, ഒരിക്കല്‍പ്പോലും തമ്മില്‍ കണ്ടിട്ടില്ലാത്തതും ശത്രുതയില്ലാത്തതുമായ ആളുകളെ രാഷ്‌ട്രീയക്കാരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊന്നുപ്രതികളായി ജയിലില്‍ കഴിയുന്നവരെ അവരുടെ സ്വത്വബോധത്തെക്കുറിച്ച് ഓര്‍മിപ്പിക്കുവാനുള്ള അവസരമായും ഞാന്‍ പ്രയോജനപ്പെടുത്തും. ഒന്നേ എനിക്ക് പറയുവാനുള്ളൂ. അടിസ്ഥാന ജനവിഭാഗങ്ങള്‍ അവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരായാലും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനുള്ള കാതുകള്‍ ഉണ്ടാവണം, കാണുവാനുള്ള കണ്ണുകളുണ്ടാവണം പരിഹരിക്കാനുള്ള മനസ്സുണ്ടാവണം. അതിനു തയ്യാറായാല്‍ എല്ലാവര്‍ക്കും സുസ്വാഗതം. അല്ലെങ്കില്‍ പലര്‍ക്കും പലതും നഷ്ടപ്പെടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

പുതിയ വാര്‍ത്തകള്‍

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.