കോട്ടയം: മലീനജലത്തില്‍ മൂങ്ങിക്കിടന്ന് ശുദ്ധജലം മോശമാണെന്ന് പറയുന്ന മാനസികാവസ്ഥയിലായതു കൊണ്ടാണ് പി.സി.ജോര്‍ജിനെതിരെ ചില മാണി ഗ്രൂപ്പ് നേതാക്കള്‍ നിരന്തരം നുണ പ്രചാരണം നടത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രന്‍ ആരോപിച്ചു. വിവാദങ്ങളില്‍ പെട്ട് അപമാനിതനായി രാജിവെക്കും മുന്‍പ് ധനമന്ത്രി എന്ന നിലയില്‍ കെ.എം.മാണി ബഡ്ജറ്റിലൂടെ സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണം അനുവദിച്ചത് അദ്ദേഹം സ്വന്തംനിലയില്‍ ചെയ്തതാണെന്ന മിഥ്യാ ധാരണ കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ ഇനിയെങ്കിലും ഉപേക്ഷിക്കണം. അഴിമതി ആരോപണങ്ങളിലും ബാര്‍ക്കോഴ വിവാദത്തിലും മുഖം നഷ്ടപ്പെട്ട സ്വന്തം നേതാവിന്റെ പ്രതിഛായ മിനുക്കാന്‍ പി.സി.ജോര്‍ജിനെ ആധിക്ഷേപിക്കുന്ന ജോലി മാണി വിഭാഗം നേതാക്കള്‍ ഉപേക്ഷിക്കണമെന്നും മാലേത്ത് പ്രതാപചന്ദ്രന്‍ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട്(സെക്യുലര്‍) കോട്ടയം ജില്ല കമ്മറ്റിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് റിജോ വാളന്തറ അധ്യക്ഷത വഹിച്ചു.
















