കോട്ടയം: വാഗമണ്‍ റൂട്ടില്‍ ഒറ്റീട്ടിമുതല്‍-വാഗമണ്‍ വരെ അപകടസാധ്യത ഉള്ള സ്ഥലങ്ങള്‍ ക്രാഷ് ബാരി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ 11 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്ന് യൂത്ത് ഫ്രണ്ട്(എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അപകടസാധ്യത തെല്ലും ഇല്ലാത്ത സ്ഥലങ്ങളില്‍പ്പോലും ക്രാഷ് ബാരി സ്ഥാപിക്കുന്നതിന് പി.സി.ജോര്‍ജ്ജ് പിഡബഌുഡി അധികൃതര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയും തുക അപര്യാപ്തമെന്ന് കാണിച്ച് എംഎല്‍എയുടെ നിര്‍ദ്ദേശാനുസരണം ചില ഉദ്യോഗസ്ഥരും കൂട്ടുചേര്‍ന്ന് 24 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ക്രാഷ് ബാരി നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ചും അന്വേഷണം നടത്തണമെന്നും യൂത്ത് ഫ്രണ്ട്(എം) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
















