Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആത്മാഭിമാനമുണ്ടെങ്കില്‍ അധികാരമൊഴിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 09:20 pm IST
inVicharam

സോളാര്‍ അഴിമതിക്കേസില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണവും ഉയര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രിയും നാല് എംഎല്‍എമാരും സരിതയുമായി ലൈംഗികബന്ധം പുലര്‍ത്തിയെന്നും ഹൈബി ഈഡന്‍, കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍ എന്നിവരാണ് ഇവരെന്നും സോളാര്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷഷന് മുമ്പാകെ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ബിജു പറയുന്നു.

ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി രാജിവെച്ചതിന് പുറമെ കോഴവിവാദത്തില്‍പ്പെട്ട മന്ത്രിമാരുടെ പേരുകള്‍ ചുരുളഴിയുമ്പോഴാണ് സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. യഥാ രാജ തഥാ പ്രജ എന്ന നിലക്കാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍ നീങ്ങുന്നത്. അഴിമതിയും അവിഹിതബന്ധവും ആരോപിക്കപ്പെടുന്ന ഒരു മുഖ്യമന്ത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍ക്കും മറിച്ചാവാന്‍ കഴിയില്ലല്ലോ. ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍ അഴിമതിയാരോപണത്തിന് വിധേയരാവാത്ത മന്ത്രിമാര്‍ ഇല്ലെന്നുതന്നെ പറയാം.

ദുര്‍ഭരണവും അഴിമതിയും നടത്തി തന്റെയും കുടുംബത്തിന്റെയും ഭാവി ഭദ്രമാക്കുവാനാണ്, കേരളീയരുടെ ദുരിതം തുടച്ചുമാറ്റാനല്ല ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. സോളാര്‍ കമ്മീഷന്‍ മുമ്പാകെ ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയില്‍ തങ്ങള്‍ മുഖ്യമന്ത്രിക്ക് അഞ്ചര കോടി രൂപ നല്‍കിയെന്നും പറയുന്നുണ്ട്. അഞ്ചുകോടി 10 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നേരിട്ടും 40 ലക്ഷം രൂപ ജോപ്പനും ജിക്കുമോനുംവഴി നല്‍കിയെന്നാണ് ബിജുവിന്റെ മൊഴി.

സോളാര്‍ കമ്പനിയില്‍ 60 ശതമാനം ലാഭം കമ്പനി ഉടമകള്‍ക്കും 40 ശതമാനം ലാഭം തനിക്കും നല്‍കണമെന്നും മകന്‍ ചാണ്ടി ഉമ്മനെ കമ്പനിയുടെ ഡയറക്ടര്‍ ആക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടുവത്രെ. ടീം സോളാര്‍ കമ്പനിക്ക് ഇടുക്കിയില്‍ കാറ്റാടിയന്ത്രം സ്ഥാപിക്കാന്‍ അനുമതിയും പാലക്കാട് കിന്‍ഫ്രയില്‍ 70 ഏക്കറും വേറെ പ്രദേശത്തും സ്ഥലം വാഗ്ദാനം നല്‍കിയെന്നാണ് കമ്മീഷന് മുന്നില്‍ ബിജു രാധാകൃഷ്ണന്റെ മൊഴി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയെപ്പോലെ ഇത്ര ദുരാഗ്രഹം മൂത്ത, അഴിമതിയില്‍ ആറാടിയ ഒരു മന്ത്രിസഭ കേരളം മുമ്പ് കണ്ടിട്ടില്ല. കേരളയാത്രയില്‍കൂടി അതിവേഗം ബഹുദൂരം മുഖ്യമന്ത്രി പരാതികള്‍ ശേഖരിച്ച് ഏതോ മൂലയില്‍ നിക്ഷേപിച്ച് ജനങ്ങളെ കബളിപ്പിച്ചു.

മുഖ്യമന്ത്രി സോളാര്‍ തട്ടിപ്പിന്റെ സൂത്രധാരനാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഈ തട്ടിപ്പിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കുതന്നെയാണ്. ഉമ്മന്‍ചാണ്ടിയുടെ സഹമന്ത്രിമാരും പണത്തോടുള്ള ദുരാഗ്രഹത്തില്‍ ഒട്ടും പിന്നിലല്ലെന്ന് കെ.എം.മാണി ബാര്‍ കോഴക്കേസില്‍ കുടുങ്ങി പുറത്തായപ്പോള്‍ വ്യക്തമായി. ഇപ്പോള്‍ എക്‌സൈസ് മന്ത്രി കെ. ബാബുവും ബാര്‍ ലൈസന്‍സിന്റെ പേരില്‍ കോഴ വാങ്ങിയതായി തെളിയുന്നു. ബാര്‍ ഉടമകളുമായി ചര്‍ച്ചക്ക് യോഗം വിളിച്ച് ബാര്‍ ലൈസന്‍സ് തുക കുറയ്‌ക്കാമെന്ന് വാഗ്ദാനം നല്‍കി പത്ത് കോടി കൈപ്പറ്റിയശേഷം ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചതായി മന്ത്രി ബാബു മന്ത്രിസഭയെ മറികടന്ന് സ്വമേധയാ ഉത്തരവിറക്കി. അതിനുശേഷമാണ് മന്ത്രിസഭയില്‍ ഇക്കാര്യം അവതരിപ്പിച്ചത്.

ഈ അഴിമതിയില്‍ 50,000 കോടി രൂപയുടെ നഷ്ടമാണ് ഖജനാവിനുണ്ടായതത്രെ. ഉമ്മന്‍ചാണ്ടി കോഴസംഖ്യ ഉറപ്പിച്ചത് എറണാകുളം ഗസ്റ്റ്ഹൗസില്‍വെച്ച് ബിജു രാധാകൃഷ്ണനുമായി നടത്തിയ രഹസ്യചര്‍ച്ചയിലാണത്രെ. അതിലാണ് നാല് കോടി 10 ലക്ഷം ബിജു കൈമാറിയത്. ബിജുവുമായുള്ള ചര്‍ച്ചാവിഷയം എന്തായിരുന്നുവെന്ന ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാതെ ഉമ്മന്‍ചാണ്ടി പറഞ്ഞത് അത് കുടുംബകാര്യമാണെന്നാണ്. സോളാര്‍ കേസില്‍ 50,000 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് പറയുന്നത്. എന്തായാലും ഉമ്മന്‍ചാണ്ടി അതിവേഗം ബഹുദൂരം അഴിമതിയില്‍ മുന്നേറിയെന്ന സത്യം ഇപ്പോള്‍ വ്യക്തമാകുകയാണ്.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ആരുടെയെങ്കിലും കൈകള്‍ ശുദ്ധമാണോ? ധനമന്ത്രി കെ.എം. മാണി ബാര്‍ കോഴക്കേസില്‍ രാജിവെച്ചു. ബാര്‍കോഴ അഴിമതിയില്‍ കഴുത്തറ്റം മുങ്ങി എക്‌സൈസ് മന്ത്രി കെ. ബാബുവും നിലകൊള്ളുകയാണ്. ബാബുവിന്റെ കോഴ വിവാദം ചുരുളഴിയുന്നതോടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ നിലം പതിക്കുമെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ ബിജുരാധാകൃഷ്ണന്റെ വെളിപ്പെടുത്തലോടെ ഈ സര്‍ക്കാരിന് ഒരുനിമിഷംപോലും അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടമായിരിക്കുകയാണ്. രാജിവെക്കുകയല്ലാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. അതിന് അദ്ദേഹം തയ്യാറാവുമോ എന്നാണ് കേരളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

പുതിയ വാര്‍ത്തകള്‍

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.