കാഞ്ഞിരപ്പള്ളി: ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ കുട്ടികള്‍ നിരന്തരപരിശ്രമത്തില്‍ ഏര്‍പ്പെടണമെന്ന് സിബിഎസ്ഇ റീജണല്‍ ഓഫീസര്‍ മഹേഷ് ഡി. ധര്‍മ്മാധികാരി. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ‘ബ്ലുമെന്‍ ഫെസ്റ്റ് 2015’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ മാനേജര്‍ ഫാ. ഡൊമിനിക്ക് കാഞ്ഞിരത്തിനാല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി തോമസ്, പിടിഎ പ്രസിഡന്റ് അഡ്വ. സോണി തോമസ്, ആലീസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
















