തലശ്ശേരി: ബസ്സില്‍ കയറുന്നതിനിടെ പിടിവിട്ട് റോഡില്‍ വീണ യുവതി അതേ ബസ്സിന്റെ പിന്‍ചക്രം ദേഹത്ത് കയറി മരിച്ചു. എരുവട്ടി പന്തക്കപ്പാറയിലെ പവിഴം വീട്ടില്‍ നിഷ(33)യാണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ പിണറായി ആശുപത്രിമുക്ക് ബസ് സ്റ്റോപ്പില്‍ വെച്ചാണ് അപകടം. തലശ്ശരി ടെലി ആശുപത്രിയിലെ ജീവനക്കാരിയാണ്. ഭര്‍ത്താവ്: മണികണ്ഠന്‍. മക്കള്‍: സജ്ജന, ദേവനന്ദ(ഇരുവരും വിദ്യാര്‍ത്ഥിനികള്‍). അഞ്ചരക്കണ്ടി-വടകര റൂട്ടിലോടുന്ന പ്രജിത ബസ്സില്‍ കയറുന്നതിടെ ബസ് നീങ്ങിയതാണ് അപകടകാരണമായത്. പയ്യന്നൂര്‍ സ്വദേശിനിയാണ് നിഷ. ഭര്‍ത്താവിനൊപ്പം പന്തക്കപ്പാറയില്‍ വാടക വീട്ടിലാണ് താമസം.
















