കോട്ടയം: അതുല്യനായ സംഘാടകനായിരുന്നു വിശ്വഹിന്ദുപരിഷത്ത് അന്തര്‍ദേശീയ പ്രസിഡന്റ് അന്തരിച്ച അശോക്‌സിംഗാളെന്ന്് വിഎച്ച്്പി സംസ്്്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്‍ അഭിപ്രായപ്പെട്ടു. വിവിധ സമ്പ്രദായങ്ങളില്‍പ്പെട്ട സന്യാസി ശ്രേഷ്ഠരെ സംഘടിപ്പിക്കുന്നതിനും സമാജ സേവനത്തിനായി അവരെ അണിനിരത്താനും സിംഗാള്‍ജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ്് വിഭാഗ് സംഘചാലക് എംഎസ്.പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. വേദാനന്ദ സരസ്വതി, സത്്‌സ്വരൂപാനന്ദസരസ്വതി, ഗരുഡധ്വജാനന്ദതീര്‍ത്ഥപാദര്‍ അഭയാനന്ദതീര്‍ത്ഥപാദര്‍, വിശുദ്ധാനന്ദ സരസ്വതി, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണ്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി ടിഎം നളിനാക്ഷന്‍, ഭരതര്‍ മഹാസഭാ നേതാവ് മണികുമാര്‍, വി.ജി.രാമചന്ദ്രന്‍ നായര്‍, കെ.മുരളീധരന്‍, സി.ആര്‍.ലാല്‍മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















