Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാന്‍സറിന് ജനിതക ചികിത്സ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 09:44 pm IST
in Vicharam

മനുഷ്യശരീരത്തിലെ കോശങ്ങളിലെ ന്യൂക്ലിയസിനകത്തു കാണുന്ന ക്രോമസോമുകള്‍ ഡിഎന്‍എ നിര്‍മിതമാണല്ലോ. അവയ്‌ക്കുണ്ടാകുന്ന വൈകല്യങ്ങളാണ് പല കാന്‍സറുകള്‍ക്കും കാരണമാകുന്നതെന്നാണ് പുതിയ കണ്ടുപിടുത്തം.

പാരമ്പര്യം നിലനിര്‍ത്തുന്ന ഡിഎന്‍എ (ഡിയോക്‌സി റൈബോ ന്യൂക്ലിയസ് ആസിഡ്) വളരെ സുസ്ഥിരമായ ഒരു രാസപദാര്‍ത്ഥമാണെന്നാണ് ശാസ്ത്രസമൂഹം പരക്കെ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഡിഎന്‍എയ്‌ക്ക് നിരന്തരം മാറ്റം വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അത് വിഭജനസമയത്തോ, യുവി റേഡിയേഷന്‍ ഏല്‍ക്കുന്നതുകൊണ്ടോ, വളരെ റിയേക്ടീവായ ഫ്രീ റാഡിക്കസ് വഴിയോ കാന്‍സറിന് വഴിവയ്‌ക്കുന്ന ശക്തമായ രാസപദാര്‍ത്ഥങ്ങള്‍ വഴിയോ, സംഭവിക്കുന്നതാണ്. ഇങ്ങനെ സംഭവിക്കുന്ന ഡിഎന്‍എയിലെ തെറ്റുകള്‍ കോശങ്ങള്‍ക്ക് നന്നാക്കുവാനായില്ലെങ്കില്‍ അത്തരം ഡിഎന്‍യുമായി ജനിക്കുന്നവരുടെ ശരീരത്തില്‍ അള്‍ട്രാവൈലറ്റ് റേഡിയേഷനുകള്‍ (യു.വി.രശ്മികള്‍) പതിക്കുകയാണെങ്കില്‍ അത് അവരില്‍ ത്വക് കാന്‍സറിന് വഴിവയ്‌ക്കുമത്രെ! ഡിഎന്‍എ വിഭജനസമയത്തുണ്ടാകുന്ന ചില തെറ്റുകള്‍ ഡിഎന്‍എയുടെ രാസഘടനയ്‌ക്ക് മാറ്റം വരുത്തുകയും ഇത്തരം വ്യതിയാനങ്ങള്‍ കുടല്‍ കാന്‍സറിന് (കോളം കാന്‍സര്‍) വഴിവയ്‌ക്കുന്നുണ്ടെന്നും കണ്ടെത്തിയത് ഈയടുത്തകാലത്താണ്.

2015 ലെ രസതന്ത്രശാസ്ത്രത്തിലെ നൊബേല്‍ സമ്മാനം തോമസ് ലിന്‍ഡാല്‍, പോള്‍മോഡ് റിച്ച്, അസീസ് സാന്‍ക്കാര്‍ എന്നീ മൂന്നു ശാസ്ത്രജ്ഞര്‍ പങ്കുവയ്‌ക്കുകയായിരുന്നു. ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനമായ ജീനുകള്‍ ഉണ്ടാക്കിയിരിക്കുന്ന ഡിയോക്‌സി റൈബോ ന്യൂക്ലിയസ് ആസിഡിന് ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ നന്നാക്കുന്നതെങ്ങനെയെന്ന് കണ്ടുപടിച്ചതിനാണ് നൊബേല്‍ സമ്മാനം നല്‍കിയത്.

ഡിഎന്‍എയ്‌ക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ അത് നന്നാക്കുകയും ജീനുകളില്‍ ആലേഖനം ചെയ്തിരിക്കുന്ന ജനിതക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സൂചികകള്‍ക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതെന്നാണ് ഈ മൂന്നു ശാസ്ത്രജ്ഞരും കണ്ടെത്തിയത്. ഇതില്‍ തോമസ് ലിന്‍ഡാല്‍ യുകെയിലെ ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും പോള്‍മോഡ് റിച്ച് യുഎസ്എയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തില്‍നിന്നും അസീസ് സാന്‍ക്കാര്‍ അമേരിക്കയിലെതന്നെ കരോലീന സര്‍വകലാശാലയിലും നിന്നുള്ളവരാണ്. ഇവരുടെ ഗവേഷണം കാന്‍സര്‍ ചികിത്സ രംഗത്ത് കാര്യമാത്ര പ്രസക്തമായ പുരോഗതിക്ക് ഇടനല്‍കും എന്നതാണ് വളരെ പ്രസക്തമായ കാര്യം.

മോളിക്കുലാര്‍ തലത്തില്‍ നടന്ന പരീക്ഷണങ്ങളില്‍ മൂന്നുപേരും വിജയിച്ചു. മനുഷ്യന്റെ ജനിതക വൈവിധ്യവും പാരമ്പര്യവും സ്വഭാവസവിശേഷതകളും നിയന്ത്രിക്കുന്നത് കോശത്തിലെ ന്യൂക്ലിയസിലെ ജീനുകളിലെ ഡിഎന്‍എ എന്ന രാസപദാര്‍ത്ഥമാണ്. ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ചത് വാട്ട്‌സണ്‍, ക്രിക് എന്നീ രണ്ട് ശാസ്ത്രജ്ഞരാണ്. 1953 ല്‍ ഡിഎന്‍എ ഉണ്ടാക്കിയിരിക്കുന്നത് രണ്ട് പോളി ന്യൂക്ലിയോറ്റൈഡ് ചെയിനുകള്‍ ഹെലിക്‌സ് രൂപത്തില്‍ ചുറ്റിപിണഞ്ഞിരിക്കുകയാണെന്ന് ഈ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഒരു ന്യൂക്ലിയോറ്റൈഡ് (ചൗഹരലീശേറല) എന്നാല്‍ ഒരു നൈട്രജന്‍ ബേസും ഡിയോക്ലിറൈബോ ഷുഗറും ഫോസ്‌ഫോറിക് ആസിഡും ചേര്‍ന്നതാണെന്ന് ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. മനുഷ്യനിലെ കോശത്തിലെ ന്യൂക്ലിയസിലെ ഓരോ ക്രോമസോമിലും 100 മുതല്‍ 1000 ജീനുകള്‍ ഉണ്ടെന്നും മനുഷ്യശരീരത്തില്‍ 30000 ജീനുകളെങ്കിലും ഉണ്ടെന്നും ഓരോ ക്രോമസോമിലും അഞ്ച് കോടി മുതല്‍ 30 കോടി വരെ അത്തരം നൈട്രജന്‍ ബേസുകള്‍ ഉണ്ടെന്നും ഓരോ ജീനുകളും മനുഷ്യശരീര കോശത്തിലെ 23 ജോടി ക്രോമസോമുകളില്‍ ഏതൊക്കെ ക്രോമസോമുകളില്‍ ഏതെല്ലാം സ്ഥാനത്താണ് ഇരിക്കുന്നതെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനായി 1988 ല്‍ തുടങ്ങിയ ഹ്യൂമന്‍ ജിനോം പ്രോജക്ട് (ഔാമി ഏലിീാല ജൃീഷലര)േലോകശാസ്ത്രജ്ഞര്‍ പൂര്‍ത്തീകരിച്ചത് 2003 ഏപ്രില്‍ മാസത്തിലാണ്. ഈ പദ്ധതി പ്രകാരം മനുഷ്യനിലെ ഡിഎന്‍എ സ്വീക്വന്‍സിങ് നടന്നു.

മനുഷ്യന്റെ സ്വഭാവ നിയന്ത്രണം നടത്തുന്ന ജീനുകളിലെ ഡിഎന്‍എ വലിയ മാറ്റമൊന്നുമില്ലാത്ത വസ്തുവാണെന്ന നിഗമനത്തിലായിരുന്നു ഇതുവരെ ശാസ്ത്രലോകം. എന്നാല്‍ ഡിഎന്‍എയിലെ നൈട്രജന്‍ ബേസ് നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുകയാണെന്നും ഈ മാറ്റങ്ങളും വ്യതിയാനങ്ങളും തകരാറുകളും ഡിഎന്‍എയ്‌ക്ക് സമയാസമയങ്ങളില്‍ ശരിയാക്കുവാന്‍ കഴിയുന്നുണ്ടെന്നും അത് എങ്ങനെ നടക്കുന്നുവെന്നും നൊബേല്‍ സമ്മാനത്തിന് അര്‍ഹമായ ഡോ.തോമസ് ലിന്‍ഡാല്‍ കണ്ടെത്തി. ഡിഎന്‍എയ്‌ക്ക് റേഡിയേഷന്‍ വഴിയും വന്‍ ഊര്‍ജമുള്ള ഫ്രീ റാഡിക്കല്‍ വഴിയും കാന്‍സര്‍കാരികളായ രാസപദാര്‍ത്ഥങ്ങള്‍ വവിയും സ്വയം വിഭജനം വഴിയും സംഭവിച്ചേക്കാവുന്ന തകരാറുകള്‍ സ്വയം നന്നാക്കി ജീവികളില്‍ ജനിതക മാറ്റം വരാതെ നിലനിര്‍ത്തുവാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹത്തിന് കണ്ടെത്തുവാന്‍ കഴിഞ്ഞു.

അസീസ് സാള്‍ക്കാര്‍ ഡിഎന്‍എയുടെ ന്യൂക്ലിയോറ്റൈഡില്‍ സംഭവിച്ചേക്കാവുന്ന തകരാര്‍ കാന്‍സറിലേക്ക് പ്രത്യേകിച്ചും യു.വി.റേഡിയേഷന്‍ വഴിയുള്ള ത്വക് കാന്‍സറിലേയ്‌ക്ക് നയിക്കുന്നതെങ്ങനെയെന്നും അത് എങ്ങനെ തടയാമെന്നു കണ്ടെത്തി. പോള്‍മോഡ്‌റിച്ച് ഡിഎന്‍എയ്‌ക്ക് കോശവിഭജനസമയത്തുണ്ടായേക്കാവുന്ന തകരാറുകള്‍ കുടല്‍ കാന്‍സറില്‍ എത്തിക്കുന്നത് തടയുന്നതിനുള്ള മാര്‍ഗവും കണ്ടെത്തി. ഡിഎന്‍എ  വിഭജന സമയത്തെ തകരാറുകള്ള ജന്മനാലുള്ള ജനിതക വൈകല്യങ്ങള്‍ക്ക് വഴിവയ്‌ക്കുമെന്നും അത് എങ്ങനെ ഡിഎന്‍എയുടെ റിപ്പയര്‍ ‘മെക്കാനിസം’ നിയന്ത്രിക്കുന്നതെന്നും അസീസിന് കണ്ടെത്താനായി എന്നതാണ് അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിക്കുവാന്‍ അര്‍ഹനാക്കിയത്.

മൂന്നുപേരുടെയും കണ്ടുപിടുത്തങ്ങളില്‍ ഡിഎന്‍എയുടെ തകരാര്‍ പരിഹരിക്കുന്നതിനുള്ള പോംവഴികള്‍ അടങ്ങിയിട്ടുണ്ട്. മിക്കവാറും കാന്‍സറുകള്‍ ഡിഎന്‍എ തകരാറുകൊണ്ടാണ് ഉണ്ടാകുന്നതെന്ന് നമുക്കറിയാം. തകരാറുകള്‍ ഡിഎന്‍എയ്‌ക്ക് നന്നാക്കാന്‍ കഴിയാതെ വരുമ്പോഴും ശരിയാക്കല്‍ പ്രക്രിയ വിട്ടുപോകുമ്പോഴുമാണ് കാന്‍സറുകളും ജനിതക കരാറുകളും രൂപപ്പെടുന്നത്. ഡിഎന്‍എ അവലംബിക്കുന്ന റിപ്പയര്‍ രീതികള്‍ മനസ്സിലാക്കിയാല്‍ അവയുടെ തകരാറുകളും നീക്കം ചെയ്യാനാകും.

ഇത് കാന്‍സര്‍ ചികിത്സയ്‌ക്ക് മുതല്‍ക്കൂട്ടാകും. കാന്‍സറിന് ജനിതക ചികിത്സ ഉറപ്പാക്കാനായാല്‍ ആരോഗ്യം നിലനിര്‍ത്തുവാന്‍ കഴിയും. രോഗങ്ങള്‍ക്ക് നല്‍കേണ്ട മരുന്നുകളും മറ്റും പരീക്ഷിച്ച് നോക്കി ഉപയോഗിക്കുവാന്‍ കമ്പ്യൂട്ടര്‍ വിദ്യവഴി സാധ്യമാക്കുന്നതിനും ഈ കണ്ടുപിടുത്തങ്ങള്‍ വഴിയൊരുക്കുകയാണ്. മനുഷ്യന്റെ ഡിഎന്‍എ സ്വീക്വന്‍സിങ് നടന്നതിനാല്‍ കാന്‍സര്‍ ജനിതക ചികിത്സ എളുപ്പമാക്കും. അടുത്ത തലമുറയില്‍ ഉണ്ടായേക്കാവുന്ന ജനിതക വൈകല്യങ്ങള്‍ മനസ്സിലാക്കുന്നതിനും രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ തെരഞ്ഞെടുക്കുന്നതിനും ആരോഗ്യവും ജനിതക ഘടനയുമായുള്ള ബന്ധം മനസ്സിലാക്കുന്നതിനും ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ചികിത്സയ്‌ക്കും പുതിയ കണ്ടുപിടുത്തം സഹായകരമാകും.

പ്രമേഹം, ഹൃദയതകരാറുകള്‍, ജന്മനാ ഉള്ള ജനിതക രോഗങ്ങള്‍ എന്നിവയുടെ ചികിത്സ വളരെ ഫലപ്രദവും എളുപ്പമാക്കുന്ന കണ്ടുപിടുത്തങ്ങളാണ് തോമസ് ലിന്‍ഡാലും പോള്‍മോഡ് റിച്ചും അസീസ് സാന്‍ക്കാരും നടത്തിയിരിക്കുന്നത്. ഡിഎന്‍എയില്‍ പ്രതിദിനം സംഭവിക്കുന്ന ആയിരക്കണക്കിന് മാറ്റങ്ങളാണ് പല രോഗങ്ങള്‍ക്കും വഴിവയ്‌ക്കുന്നതെന്ന വലിയ കണ്ടുപിടുത്തമാണ് ജനിതക കാന്‍സര്‍ ചികിത്സയ്‌ക്ക് ഫലപ്രദമായി ഉപയോഗിക്കുവാന്‍ തക്കതായി മാറിയിരിക്കുന്നത്.

ഡിഎന്‍എകള്‍ സ്വയമായി റിപ്പയറുകള്‍ എങ്ങനെ നടത്തുന്നതെന്ന് മനസ്സിലാക്കാനായതാണ് കാന്‍സര്‍ ചികിത്സാ രംഗത്ത് നാഴികക്കല്ലാകുന്നത്. ജനിതക ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഗ്രിഗര്‍ മെന്റലാണ് (1856-1863) ജീവികളില്‍ പാരമ്പര്യത്തിനും വ്യതിയാനങ്ങള്‍ക്കും കാരണമായ ജീനുകള്‍ ക്രോമസോമുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കണ്ടുപിടിക്കുന്നത്. തലമുറകളിലെ സ്വഭാവ സവിശേഷതകള്‍ മാതാപിതാക്കളില്‍നിന്നും സന്തതിപരമ്പരകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ അടിസ്ഥാന തത്വങ്ങളാണ് മെന്റല്‍ തന്റെ പട്ടാണി പയറില്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ലോകത്തിന് തുറന്നുകാട്ടിയത്. ഈ അടിസ്ഥാന കണ്ടുപിടുത്തങ്ങളാണ് 2015 ലെ നൊബേല്‍ സമ്മാനത്തിലെത്തിയ ”ഡിഎന്‍എ സാങ്കേതിക നന്നാക്കല്‍” എന്നതുവരെ എത്തിനില്‍ക്കുന്നത്.

ഡിഎന്‍എയിലെ നൈട്രജന്‍ ബേസുകള്‍ക്ക് വ്യതിയാനം വരുന്നതാണ് ഒട്ടുമിക്ക ജനിതക കരാറുകള്‍ക്കും കാരണമാകുന്നതെന്നാണ് നൊബേല്‍ സമ്മാനത്തിന് അര്‍ഹമായ കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനം. ഈ നൈട്രജന്‍ ബേസ് മാറ്റങ്ങള്‍ എങ്ങനെ സംഭവിക്കുന്നുവെന്നും അതുകൊണ്ട് എന്ത് സംഭവിക്കുന്നുവെന്നും അത് എങ്ങനെ തിരുത്താനാകുമെന്നും നൊബേല്‍ സമ്മാന വിജയികള്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു. ഓരോ മനുഷ്യന്റെയും ജനിതക ഘടനയുടെ മോളിക്കുലാര്‍ അടിസ്ഥാനം ഡിഎന്‍എ സ്വീക്വന്‍സിങ്ങിലൂടെ (ഔാമി ഏലിീാല ജൃീഷലര)േ കണ്ടുപിടിച്ചതിനാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ജനിതകമാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഡിഎന്‍എ വ്യതിയാനം എന്തെന്ന് മനസ്സിലാക്കാനാകും. ഇത് മനസ്സിലാക്കിയാല്‍ റിപ്പയര്‍ എങ്ങനെ നടത്താമെന്നും അതിന് ജനിതക തലത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തെന്നും കമ്പ്യൂട്ടര്‍ സഹായത്തോടെ തന്നെ തിരഞ്ഞെടുക്കാനാകും. ഇത് മരുന്നുകളുടെ ഫലപ്രദമായ ഉപയോഗംകൊണ്ട് എങ്ങനെ നിയന്ത്രിക്കാനാകുമെന്നും മനസ്സിലാക്കാനാകും.

ജീവികളുടെ ജനിതകരഹസ്യങ്ങള്‍ മക്കളിലേയ്‌ക്കും വിവിധ തലമുറകളിലേയ്‌ക്കും പകര്‍ന്നുനല്‍കുന്ന ഡിഎന്‍എയുടെ പ്രവര്‍ത്തനരീതിയുടെ രഹസ്യങ്ങളാണ് ചുരുളഴിഞ്ഞിരിക്കുന്നത്. ഈ കണ്ടുപിടുത്തങ്ങള്‍ മനുഷ്യനെ പതിറ്റാണ്ടുകളായി അലട്ടുന്ന വിവിധ കാന്‍സറുകളുടെ ചികിത്സയ്‌ക്ക് ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നത് വളരെ ശ്രദ്ധേയമാണ്. പാരമ്പര്യമായി കൈമാറുന്ന പല രോഗങ്ങളുടെ ചികിത്സയ്‌ക്കും പുതിയ കണ്ടുപിടുത്തം നാഴികക്കല്ലാകും. കേടു സംഭവിക്കുന്ന ഡിഎന്‍എ കൃത്യമായി നന്നാക്കാനായാല്‍ പല രോഗങ്ങളും തടയാമെന്ന ഇക്കൊല്ലത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനാര്‍ഹമായ ശാസ്ത്രനേട്ടം മാനവരാശിയുടെ ആരോഗ്യസംരക്ഷണരംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കട്ടെ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

Kerala

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

പുതിയ വാര്‍ത്തകള്‍

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.