Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സെക്യുലറിസത്തിന്റെ അര്‍ത്ഥതലങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 10:34 pm IST
in Vicharam

സെക്യുലറിസം’ എന്ന വാക്ക് ‘മതനിരപേക്ഷത’ എന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതുമൂലം അതിനെ വളരെ പരിമിതമായ അര്‍ത്ഥത്തിലാണ് മലയാളികള്‍ പലരും മനസ്സിലാക്കിയിട്ടുള്ളതെന്ന് എനിക്ക് തോന്നുന്നു. മതനിരപേക്ഷത എന്നത് സെക്യുലറിസത്തിന്റെ വിവിധഭാഗങ്ങളില്‍ ഒന്നാണ് എന്നതിന് എനിക്ക് സംശയം ഇല്ല. എന്നാല്‍ ആ തത്ത്വത്തിന് മതസംബന്ധമായതിനേക്കാള്‍ വിശാലവും വിലപ്പെട്ടതുമായ വിസ്തൃതി ഉണ്ട്.

മതാനുഷ്ഠാനങ്ങളുടെ പ്രാധാന്യം ഉറപ്പുവരുത്തുന്നതാണ് സെക്യുലറിസം എന്ന് ചിലര്‍ ധരിച്ചിട്ടുണ്ടെങ്കില്‍ അത് ഒട്ടും ശരിയല്ല. മതങ്ങളുടെ സ്വാധീനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗീയ സ്വാധീനങ്ങള്‍ക്കും അതീതമായി ഒരു പൗരന്റെ വ്യക്തിമാഹാത്മ്യത്തിനാണ് പ്രാധാന്യമുള്ളതെന്ന് സ്ഥാപിക്കുന്നതാണ് സെക്യുലറിസത്തിന്റെ കാതലായ തത്ത്വം. മലയാളത്തില്‍ അതിനുവേറെ തത്തുല്യമായ പദം കണ്ടുപിടിക്കുന്നതുവരെ സെക്യുലറിസം എന്ന വാക്കുതന്നെ അതിലേക്ക് ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം എന്ന് ഞാന്‍ കരുതുന്നു.

മതസംബന്ധമായ കാര്യങ്ങളുമായി സെക്യുലറിസം അറിയപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പശ്ചാത്തലം വന്നുചേര്‍ന്നത് അമേരിക്ക വഴിയാണ്. ക്രിസ്തുമതത്തിന്റെ പ്രചാരകര്‍ നടത്തിയിട്ടുള്ള പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും ചിലപ്പോള്‍ ഗവണ്‍മെന്റ് ഉത്തരവുകളോ, തീരുമാനങ്ങളോ വിഘാതമായി വന്നിട്ടുള്ളപ്പോള്‍ അത് സംബന്ധിച്ച് ഉണ്ടായിട്ടുള്ള കേസുകളില്‍ അമേരിക്കന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായങ്ങളാണ് ഇത്തരമൊരു ചെറിയ അര്‍ത്ഥത്തിന് ഇടയായിട്ടുള്ളത്.

ആ വിധികളില്‍ ഗവണ്‍മെന്റ് ഉത്തരവുകളും തീരുമാനങ്ങളും മതത്തിന്റെ സ്വാധീനത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കേണ്ടതാണെന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഉദാഹരണമായി 1878-ല്‍ Raynolds Vs. United States എന്ന കേസില്‍ അമേരിക്കന്‍ സുപ്രീംകോടതി വ്യക്തമായി വിധിച്ചത് അമേരിക്കയിലെ കേന്ദ്ര ഗവണ്‍മെന്റാണെങ്കിലും മതപരമായ കാര്യങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന യാതൊന്നും ചെയ്തുകൂടാത്തതാകുന്നു എന്നത്രെ.

പില്‍ക്കാലത്ത് മേല്‍പ്പറഞ്ഞ വിധിന്യായത്തെ അംഗീകരിച്ചുകൊണ്ട് ധാരാളം വിധികള്‍ കൂടി അമേരിക്കയില്‍ ഉണ്ടായിട്ടുണ്ട്. മറ്റൊരു കാരണം, ലോകത്തിലെ ചില രാഷ്‌ട്രങ്ങളിലെ ഭരണകൂടങ്ങള്‍ മതാഷ്ഠിതമായിട്ടുള്ളതാണ്. ആ സന്ദര്‍ഭങ്ങളില്‍ മതാധിഷ്ഠിതമല്ലാത്ത ഭരണകൂടങ്ങളുള്ള രാഷ്‌ട്രങ്ങളെ സെക്യുലര്‍ രാഷ്‌ട്രങ്ങളെന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ സെക്യുലറിസം കേവലം മതാധിഷ്ഠിതത്ത്വത്തെ നിരാകരിക്കുന്നതുകൊണ്ടുമാത്രം ഉണ്ടാകുന്നതല്ല.

ഭാരത ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന് സെക്യുലറിസമാണെന്ന് സുപ്രീംകോടതിയും ഹൈക്കോടതികളും ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്.

ഭാരത ഭരണഘടനാ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ വിധി ഉണ്ടായത് ”കേശവാനന്തഭാരതി Vs. യൂണിയന്‍ ഓഫ് ഇന്ത്യ”എന്ന കേസിലാണ്. ഏറ്റവും കൂടുതല്‍ ജഡ്ജിമാര്‍ അടങ്ങിയ ഒരു ബഞ്ച് (13 പേര്‍) ഏറ്റവും ദീര്‍ഘകാലം വാദം കേട്ടതും ഏറ്റവും ദൈര്‍ഘ്യമേറിയ വിധിന്യായം പറഞ്ഞിട്ടുള്ളതും ആ കേസിലാണ്.

1973 ലാണ് ആ കേസില്‍ വിധി ഉണ്ടായത്. അതില്‍ അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ സുപ്രീംകോടതി പ്രഖ്യാപിച്ചത് സെക്യുലറിസം എന്നത് ഭാരതത്തിന്റെ അടിസ്ഥാന പ്രമാണം ആണെന്നത്രെ. ആ വിധി പറയുന്ന കാലത്തൊന്നും ഭരണഘടനയില്‍ സെക്യുലറിസം എന്നൊരു വാക്ക് ഉണ്ടായിരുന്നില്ല എന്നത് ഒരുപക്ഷേ പലരും ശ്രദ്ധിച്ചു കാണുകയില്ല. ആ വാക്കുകൂടി ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ക്കണമെന്ന് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഡോക്ടര്‍ അംബേദ്കര്‍ അതിനോട് അനുകൂലിച്ചില്ല.

അദ്ദേഹം പറഞ്ഞത് ഭരണഘടന എന്ന പാവനമായ പ്രമാണത്തില്‍ രാഷ്‌ട്രീയമുഖരിതമായ പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും സെക്യുലറിസം പ്രകടിപ്പിക്കേണ്ടത് ആ വാക്ക് എടുത്തുപറഞ്ഞതുകൊണ്ടല്ല പ്രത്യുത വിവിധ അനുഛേദങ്ങളില്‍ക്കൂടി ആയിരിക്കേണ്ടതാണെന്നും അത്രെ.

എന്നാല്‍ ഭാരത പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി ഭരണഘടനയിലെ പല മൗലിക അവകാശങ്ങളും നിര്‍വീര്യമാക്കുകയും ഭരണഘടനയുടെ സെക്യുലര്‍ ഭാവങ്ങള്‍ക്ക് കോട്ടം വരുത്തുകയും ചെയ്തുകൊണ്ട് അടിയന്തരാവസ്ഥ നടപ്പിലാക്കിയ കാലയളവില്‍ 1977 ല്‍ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തുകൊണ്ട് ”Sovereign Socialist Secular Democratic Republic” എന്ന വാക്കുകള്‍ ചേര്‍ത്തു.

അന്ന് അതിനെ ആര്‍ക്കും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യം ഇല്ലാതിരുന്നതുകൊണ്ടും വിമര്‍ശകര്‍ പലരും ജയിലറകളില്‍ ആയിരുന്നതുകൊണ്ടും വിമര്‍ശനം പുറത്തേക്കുവന്നില്ല. പിന്നീട് ഭാരതത്തിലെ ബഹുജനങ്ങള്‍ അടിയന്തരാവസ്ഥക്കെതിരായി ബഹുഭൂരിപക്ഷത്തോടെ വിധിപറയുകയും ജനങ്ങള്‍ മുമ്പത്തേപ്പോലെ സ്വതന്ത്രമാവുകയും ചെയ്തപ്പോള്‍ ഇന്ദിരാഗാന്ധി കൊണ്ടുവന്ന ഭേദഗതികള്‍ നീക്കം ചെയ്യണമെന്ന് ആഹ്വാനം മുഴങ്ങുവാന്‍ തുടങ്ങി. എന്നാല്‍ ആമുഖത്തില്‍ വന്നുചേര്‍ന്ന പ്രസ്തുത വാക്കുകള്‍ അങ്ങനെതന്നെ കിടക്കട്ടെ എന്നുള്ള നിലപാടാണ് പുതിയ ഗവണ്‍മെന്റ് കൈക്കൊണ്ടത്.

ആ വാക്കുകള്‍ അതിവാചകങ്ങളായി ആമുഖത്തില്‍ കിടക്കുന്നതുകൊണ്ട് ദോഷം സംഭവിക്കുകയില്ലെന്നുള്ള വാദത്തിന് മുന്‍തൂക്കം ലഭിച്ചു.

സെക്യുലറിസത്തിന് ഭരണഘടനയില്‍ കൊടുത്തിട്ടുള്ള മാനദണ്ഡങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭാരത പൗരന് കല്‍പ്പിച്ചിട്ടുള്ള വ്യക്തി മാഹാത്മ്യത്തിന്റെ അംഗീകാരമാണ്. എല്ലാ വിഭാഗീയ ഘടകങ്ങള്‍ക്കും അതീതമായി വ്യക്തിമാഹാത്മ്യത്തെ ദര്‍ശിക്കണമെന്നുള്ള സന്ദേശമാണ് സെക്യുലറിസത്തിന്റെ അടിസ്ഥാന ഫലകം.

ഭരണഘടനയുടെ 14-ാം അനുഛേദത്തില്‍ എല്ലാ ഭാരത പൗരന്മാരും സമന്മാരാണെന്നും നിയമത്തിന്റെ മുമ്പില്‍ അവര്‍ക്ക് സമത്വം ഉണ്ടായിരിക്കണമെന്നും അനുശാസിച്ചിട്ടുള്ളത് സെക്യുലറിസത്തിന്റെ പ്രധാനമുദ്രയാണ്. 15-ാം അനുഛേദത്തില്‍ മതത്തിന്റെയോ ജാതിയുടെയോ മാര്‍ഗത്തിന്റെയോ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും പൗരന്മാരില്‍ ഉണ്ടായിക്കൂടാ എന്നുള്ള നിരോധനവും 16-ാം അനുഛേദത്തില്‍ എല്ലാ ഉദ്യോഗങ്ങളിലും നിയമനം ലഭിക്കാനുള്ള പൗരന്റെ അവകാശം സമമായിരിക്കണമെന്നും ക്ലിപ്തപ്പെടുത്തിയിട്ടുള്ളത് സെക്യുലറിസത്തിന്റെ പ്രത്യുല്‍പ്പന്നങ്ങളാണ്.

വ്യവസ്ഥാപിതമായ നിയമം അല്ലാതെ ഒരാളുടെയും ജീവിതമോ സ്വാതന്ത്ര്യമോ നഷ്ടപ്പെടുത്താന്‍ പാടില്ലെന്നുള്ള 21-ാം അനുഛേദവും അതിന്റെതന്നെ ലക്ഷണങ്ങളാണ്. 25-ാം അനുഛേദത്തില്‍ ഭാരതത്തിലെ എല്ലാ മതസ്ഥര്‍ക്കും അതുപോലെതന്നെ യാതൊരു മതവുമില്ലാത്തവര്‍ക്കും തുല്യമായ സ്വാതന്ത്ര്യം അവരവരുടെ മനഃസാക്ഷിക്കനുസരിച്ചുള്ള വിശ്വാസം പുലര്‍ത്താന്‍ ഭരണഘടന അനുവദിച്ചിരിക്കുന്നു. അതേസമയം, ഏതുമതവും വിശ്വസിക്കുവാനും മതാചാരങ്ങള്‍ അനുഷ്ഠിക്കുവാനും മതവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാനും നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം പൊതുസമാധാന പരിപാലനത്തിനും മാനുഷിക സദാചാരങ്ങള്‍ക്കും പൊതുആരോഗ്യത്തിനും എല്ലാ മൗലിക അവകാശങ്ങള്‍ക്കും വിധേയമായിരിക്കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുള്ളതിന്റെ പ്രാധാന്യം 25-ാം അനുഛേദം പഠിക്കുന്നവര്‍ക്കു മനസ്സിലാകുന്നതാണ്. വളരെ പ്രധാനമായി ഭരണഘടന നിരോധിച്ചിട്ടുള്ളത് പൊതുഖജനാവിലെ പണം ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ ഉന്നമനത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിച്ചുകൂടാ എന്നുള്ള നിബന്ധനയാണ്.

അതോടൊപ്പം തന്നെ ഗവണ്‍മെന്റിന്റെയോ ഗവണ്‍മെന്റില്‍നിന്നും ധനസഹായം സ്വീകരിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതബോധനങ്ങള്‍ നടത്തിക്കൂടാ എന്ന് 28-ാം അനുഛേദം നിഷ്‌കര്‍ഷിക്കുന്നു. പ്രത്യേകമായ ഭാഷയോ ലിപിയോ സംസ്‌കാരമോ ഉള്ള എല്ലാ വിഭാഗങ്ങള്‍ക്കും അവ പുലര്‍ത്തിക്കൊണ്ടുപോകാന്‍ അവകാശമുണ്ടന്ന് പ്രഖ്യാപിക്കുന്ന 29-ാം അനുഛേദത്തിന്റെ തലവാചകം ”ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യ സംരക്ഷണം” എന്നാണ്. ഇവിടെ മതം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല.

എന്നാല്‍ അതിന്റെ രണ്ടാം ഉപവകുപ്പില്‍ ഗവണ്‍മെന്റു നടത്തുന്നതോ പൊതുഖജനാവില്‍നിന്നും ഏതെങ്കിലും സാമ്പത്തികസഹായം സ്വീകരിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതത്തിന്റെയോ ജാതിയുടെയോ വര്‍ഗത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ ഒരാള്‍ക്കും പ്രവേശനം നിഷേധിച്ചുകൂടാ എന്ന കര്‍ശനമായി പറഞ്ഞിട്ടുണ്ട്. ഇവ സെക്യുലറിസത്തിന്റെ പ്രഖ്യാപിത തെളിവുകളാണ്.

എന്നാല്‍ 30-ാം അനുഛേദം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് മതന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷത്തിനില്ലാത്ത മുന്തിയ അവകാശങ്ങള്‍ ഉണ്ടെന്ന് ചില വൃത്തങ്ങളില്‍നിന്ന് ഉണ്ടായിട്ടുള്ള പ്രചാരണം നീതീകരിക്കത്തക്കതല്ലെന്നു സുപ്രീംകോടതിയുടെ പതിനൊന്ന് അംഗബഞ്ച് ടി.എം.എ.പൈ കേസില്‍ അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്തവണ്ണം പറഞ്ഞിട്ടുണ്ട്. 30-ാം അനുഛേദത്തില്‍ പറഞ്ഞിട്ടുള്ളത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ട് പോകുന്നതിനും എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അത് മതത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തിലുള്ളതാണെങ്കിലും അവകാശമുണ്ടായിരിക്കുമെന്നാണ്. അത് ഭൂരിപക്ഷത്തിനില്ലാത്ത മുന്തിയ ഒരു അവകാശമല്ലെന്നും പ്രത്യുത വിദ്യാഭ്യാസ കാര്യത്തില്‍ നല്‍കിയിട്ടുള്ള സംരക്ഷണമാണെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.

ഭരണഘടനയുടെ 44-ാം അനുഛേദത്തില്‍ ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും ഏകീകൃത സിവില്‍ കോഡ് ഉണ്ടായിരിക്കുന്നതിന് ഗവണ്‍മെന്റു തലത്തില്‍ നടപടികള്‍ നടത്തേണ്ടതാണെന്നു അനുശാസിക്കുന്നു. എല്ലാ പൗരന്മാര്‍ക്കും ഉണ്ടായിരിക്കേണ്ട മൗലികമായ ചുമതലകളെപ്പറ്റി പ്രതിപാദിക്കുന്ന 51-എ എന്ന അനുഛേദത്തില്‍ പറഞ്ഞിട്ടുള്ളവയില്‍ ഈ സന്ദര്‍ഭത്തില്‍ എടുത്തുകാണിക്കേണ്ടത് ഇപ്രകാരമാണ്. മതപരമോ ഭാഷാപരമോ പ്രാദേശികമോ മറ്റു തലത്തിലോ ഉള്ള വിഭാഗീയതകള്‍ക്ക് അതീതമായി എല്ലാ ഭാരതീയനിലും പൊതുവായ സാഹോദര്യ സ്വീകാര്യത വളര്‍ത്തിയെടുക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.

മേല്‍പ്പറഞ്ഞവ എല്ലാം ഭാരത ഭരണഘടനയിലെ സെക്യുലര്‍ ഭാവത്തിന്റെ കരുത്തേറിയ നിബന്ധനകളാണ്. സെക്യുലറിസത്തിന്റെ ഏറ്റവും വലിയ വക്താവായിരുന്ന ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ 1952 -ല്‍ നടന്ന അഖില ലോക ക്രിസ്ത്യന്‍ യുവജന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിച്ചപ്പോള്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞത് ഭാരതത്തില്‍ ഭരണം നടത്തുന്ന ഒരാള്‍ ഒരു മതസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സെക്യുലര്‍ ഭാവത്തിന് ചേര്‍ന്നതല്ല എന്നത്രെ. അദ്ദേഹം സ്വീകരിച്ചു നടപ്പാക്കിയ ആ കീഴ്‌വഴക്കം പിന്നീട് എത്ര ഭരണാധികാരികള്‍ പുലര്‍ത്തിയിട്ടുണ്ടെന്ന ആത്മപരിശോധന നടത്തുന്നതുകൊള്ളാം.

മതപരമായ ചടങ്ങുകള്‍ക്കുവേണ്ടി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് യാത്രാസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനപ്പുറം അങ്ങനെ പോകുന്ന ചെലവ് പൊതുഖജനാവില്‍നിന്നും കൊടുക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം.

ഈ ലേഖനം അവസാനിപ്പിക്കുമ്പോള്‍, ഭാരത രാഷ്‌ട്രപതി ആയിരുന്ന ഡോ. സക്കീര്‍ ഹുസൈന്‍ നടത്തിയ ഒരു പ്രസ്താവന ഉദ്ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം പണ്ഡിതനായ ഒരു വിദ്യാഭ്യാസ വിചക്ഷണനും വലിയ ചിന്തകനും ആയിരുന്നതോടൊപ്പം ഇസ്ലാമിക ആചാരങ്ങള്‍ പുലര്‍ത്തുന്നതിന് ഒരിക്കലും അമാന്തം കാണിച്ചിട്ടില്ലാത്ത ഒരു മഹത്‌വ്യക്തിയും ആയിരുന്നു.

അദ്ദേഹം രാഷ്‌ട്രപതി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കാനെത്തിയവരില്‍ പ്രശസ്ത ജേര്‍ണലിസ്റ്റായ ടി.വി.ആര്‍.ഷേണായിയും ഉള്‍പ്പെട്ടിരുന്നു. അദ്ദേഹം രാഷ്‌ട്രപതിയെ അഭിനന്ദിച്ച കൂട്ടത്തില്‍ ”അങ്ങ് രാഷ്‌ട്രപതി ആയി തെരഞ്ഞെടുക്കപ്പെട്ടത് ഭാരതത്തിന്റെ സെക്യുലറിസത്തിന്റെ വിജയംകൂടിയാണ്” എന്നുപറഞ്ഞപ്പോള്‍ അത് എന്തുകൊണ്ടാണ് എന്ന് രാഷ്‌ട്രപതി ചോദിച്ചു. ഒരു മുസല്‍മാന്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പരമോന്നത സ്ഥാനത്ത് എത്തിയതുകൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് ഷേണായി പ്രതികരിച്ചു.

അതുകേട്ട് ഡോ.സക്കീര്‍ ഹുസൈന്‍ ഷേണായിയെ നോക്കി ചെറിയ മന്ദഹാസം പൊഴിച്ചുവത്രെ. ഉടനെ ഷേണായി ചോദിച്ചു ”ഞാന്‍ പറഞ്ഞത് അങ്ങേക്കു സ്വീകാര്യമായില്ലെന്നു തോന്നുന്നുവല്ലോ?” അതിനുത്തരമായി ഉന്നതനായ രാഷ്‌ട്രപതി ഡോ.സക്കീര്‍ ഹുസൈന്‍ പറഞ്ഞത് ഇപ്രകാരമാണ് ”ഞാന്‍ ഏതു മതത്തില്‍പ്പെട്ട ആളാണ് എന്നു നിങ്ങള്‍ അറിയാതെവരുന്ന ഒരു ഘട്ടത്തിലാവും ഇന്ത്യന്‍ സെക്യുലറിസം പൂര്‍ണമായി വിജയിക്കുന്നത്. (Secularism will be fully achieved in India on the day when you do not know my religion)

മേല്‍പ്പറഞ്ഞ സംഭാഷണം ടി.വി.ആര്‍.ഷേണായി അതിനോടടുത്ത സന്ദര്‍ഭത്തില്‍ തന്നെ എഴുതിയ ഒരു ലേഖനത്തില്‍ ഞാന്‍ വായിച്ചത് എന്റെ മനോമുകുരത്തില്‍

തെളിഞ്ഞുനില്‍ക്കുന്നു. അതിന്റെ ഭാവാര്‍ത്ഥ വിവരണം എന്റെ അഭിപ്രായത്തില്‍ ഇതാണ്.

”എന്റെ വിശ്വാസം, എന്റെ ഭാഷ ഇവ ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ എന്റെ മാത്രം സ്വകാര്യങ്ങളാണ്. എന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ അതിനു യാതൊരു പ്രത്യക്ഷതയും ഉണ്ടാവാന്‍ പാടില്ല.”

സെക്യുലറിസം എന്നത് സങ്കുചിത വീക്ഷണത്തില്‍നിന്നും വിശാലമായ റിപ്പബ്ലിക്കന്‍ കാഴ്ചപ്പാടിലേക്കു വളര്‍ത്തിയെടുക്കേണ്ട കടമ ഓരോ ഭാരത പൗരനും ഉണ്ടെന്ന് ഊന്നല്‍ കൊടുക്കുന്നതിലേക്കാണ് ഞാന്‍ ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.