ദേവികുളം: ദേവികുളം മലിനയില്‍ യുവതിയെ കത്തിമുനയില്‍ നിര്‍ത്തി 3 പവന്റെ സ്വര്‍ണ്ണാഭരണം കവര്‍ന്നു. മലിന സ്വദേശിനി ഗായത്രി(18) യുടെ സ്വര്‍ണ്ണമാണ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മോഷ്ടാവ് കത്തികാട്ടി കവര്‍ന്നത്. പിടിവലിയില്‍ പെണ്‍കുട്ടിയുടെ കൈയ്‌ക്ക് കത്തികൊണ്ട് മുറിവേറ്റു. ഇന്നലെ ഉച്ചതിരഞ്ഞ് 2.30 ഓടെയാണ് സംഭവം. ബാങ്കില്‍ പോയതിന് ശേഷം വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന യുവതിയെ മുഖം ടൗവല്‍ ഉപയോഗിച്ച് മറച്ചയാള്‍ കത്തികാട്ടി ഭീഷണിപെടുത്തി മാലയും കമ്മലും ഊരി വാങ്ങിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഗായത്രി ദേവികുളം പോലീസില്‍ പരാതി നല്‍കി. കൊല്ലുമെന്ന് ഭീഷണിപെടുത്തിയതിനാലാണ് സ്വര്‍ണം ഊരി നല്‍കിയതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ആളെ മുന്‍ പരിജയം ഇല്ലെന്നും യുവതി പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ച് അടയാളങ്ങള്‍ ലഭിക്കാത്തതാണ് പോലീസിനെ കുഴക്കുന്നത്.
















