രാമപുരം: പൊതുജനങ്ങളുടെ നിയമപരമായ സംശയനിവാരണത്തിനും നിയമാനുസൃത വ്യവഹാരങ്ങള്‍ നടത്തുന്നതിനുള്ള നിയമോപദേശങ്ങള്‍ നല്‍കുന്നതിനുംവേണ്ടി സൗജന്യ നിയമ സഹായ കേന്ദ്രം രാമപുരം പഞ്ചായത്തില്‍ 28ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ പ്രവര്‍ത്തിക്കും.
സുപ്രീം കോടതിയുടേയും, ഹൈക്കോടതിയുടേയും നിയന്ത്രണത്തിലുള്ള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ (കെല്‍സ) മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാവുന്നതാണ്. അഭിഭാഷകരുടേയും പാരാലീഗല്‍ വോളന്റിയര്‍മാരുടേയും സേവനം ക്ലിനിക്കില്‍ ഉണ്ടായിരിക്കും. ഫോണ്‍: 9446757275, 8089186529
















