എരുമേലി: ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മതില്‍കെട്ടിനുള്ളില്‍ നാഗരാജവിഗ്രഹങ്ങള്‍ പൂജിക്കുന്ന ആല്‍ത്തറയ്‌ക്ക് സംരക്ഷണ വേലി നിര്‍മ്മിക്കുമെന്ന് ദേവസ്വം ബോര്‍ഡ്.
പൂജാവിധി പ്രകാരം മേല്‍ശാന്തി മാത്രം വിഗ്രഹത്തില്‍ തൊട്ടു പൂജ നടത്തു. ക്ഷേത്രത്തിലെ പൂജാവിധിയില്‍ ചില ചിട്ടകള്‍ പോരായ്‌മയായി ചൂണ്ടിക്കാട്ടിയ ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍. മോഹന്‍ലാല്‍ ആല്‍ത്തറയിലെ നാഗരാജ വിഗ്രങ്ങളിലിരിക്കുന്ന സ്ഥലത്ത് വേലികെട്ടിതിരിക്കുമെന്ന് ജന്മഭൂമിേേയാട് പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞാലുടന്‍ ക്ഷേത്രവികസനങ്ങളെ സംബന്ധിച്ചുള്ള നടപടികള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
















