കണ്ണൂര്‍: ശക്തിദേവ വെല്‍നസ് മിഷന് സ്ഥാപകാചാര്യനും ആത്മീയ പരിഷ്കര്‍ത്താവുമായ സദ്ഗുരു ഋഷിദേവ് നരേന്ദ്രന്ജിയുടെ പ്രഭാഷണം നവംബര്‍ മുപ്പത് മുതല്‍ ഡിസംബര്‍ ആറ് വരെ വൈകീട്ട് കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലുണ്ടാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 30ന് ചൊവ്വാ മഹാശിവക്ഷേത്രം, ഡിസംബര്‍ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് തെക്കിബസാര്‍ കാഞ്ചി കമാക്ഷിഅമ്മന് കോവില്‍, രണ്ടിന് ഗുരുഭജനമഠം അണിയാരം പെരിങ്ങത്തൂര്‍, മൂന്നിന് കാസര്‍ക്കോട് മല്ലികാര്‍ജ്ജുനക്ഷേത്രം, നാലിന് വലിയന്നൂര്‍ മഹാദേവി ക്ഷേത്രം, അഞ്ചിന് മണികണ്ഠന് കോവില്‍ പുല്ലൂക്കര പെരിങ്ങത്തൂര്‍, ആറിന് ചെക്കിക്കുളം മാണിയൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രഭാഷണം ഉണ്ടാകുക. സമാപന ദിവസം ആറിന് മാണിയൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ശക്തിവേദ അഷ്ടലക്ഷ്മി ഹോമവും ഉണ്ടാകും. പത്രസമ്മേളനത്തില്‍ കെ.രവീന്ദ്രന്, പി.സജേഷ്, കെ.വി.സന്തോഷ്, എന്‍.കെ.ഷിബിന്‍, വി.എന്‍. പ്രകാശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: