മാഹി: ഈസ്റ്റ് പള്ളൂര്‍ ഗവ.മിഡില്‍ സ്‌കൂള്‍ അവറോത്ത് അങ്കണത്തില്‍ മാഹി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്വാമി ഏകതാ വാരാചരണത്തിന്റെ ഭാഗമായി വനിതാ സംഗമവും ന്യൂനപക്ഷ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ദേശീയ ഐക്യ ദാര്‍ഢ്യ വാരാചരണത്തിന്റെ ഭാഗമായ ന്യൂനപക്ഷാവകാശ ദിനം വനിതാ ശിശുക്ഷേമം എന്നീ ദിനങ്ങളാണു സംയുക്തമായി ആചരിച്ചത്.
പ്രധാനാധ്യാപകന്‍ എം.മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫ.ഏ.പി.സുബൈദ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. മനോജ് മൈഥിലി അമ്മമാര്‍ക്ക് ബോധവല്‍ക്കണവും കൗണ്‍സിലിംഗും നടത്തി. കെ.വി.ഹരീന്ദ്രന്‍ സംസാരിച്ചു. വനിതാ ശിശുവികസന വകുപ്പ് പ്രതിനിധി ദീപ സ്വാഗതവും സജിനി സതീഷ് നന്ദിയുംപറഞ്ഞു. തുടര്‍ന്ന് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
















