കണ്ണൂര്‍: കേരളാ ഫ്രീതിങ്കേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 29ന് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ രോഗം-മരുന്ന്-ഭക്ഷണം എന്ന വിഷയത്തില്‍ ശാസ്ത്ര കണ്‍വെന്‍ഷന്‍ നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി.അരവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വാക്‌സിന്‍-ശാസ്ത്രീ അവലോകനം എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. അശാസ്ത്രീയ ചികില്‍സാ രീതികള്‍ എന്ന വിഷയത്തില്‍ ഡോ. എന്‍.എം.അരുണ്‍, ജൈവകൃഷ്-മിഥ്യയും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ ഡോ. കെ.എം.ശ്രീകുമാര്‍, ഭക്ഷണം, മരുന്ന്-കപടജ്ഞാനവും ശാസ്ത്രവും എന്ന വിഷയത്തില്‍ ഡോ.സി.വിശ്വനാഥന്‍ എന്നിവര്‍ ക്ലാസ്സെടുക്കും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ.അജിത് നാരായണന്‍, ചെയര്‍മാന്‍ ഡോ.പ്രവീണ്‍ ഗോപിനാഥ്, മുഹമ്മദ് അഷറഫ്, മഹ്മൂദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















