ചെമ്പേരി: ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലെ രണ്ട്‌തെങ്ങ്-വലിയരീക്കാമല റോഡില്‍ കാടുകയറി കാണാതായ രണ്ട് കിലോമീറ്റര്‍ റോഡ് റോയല്‍ സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പ്, അയല്‍ക്കൂട്ടങ്ങളായ കരുണ, വിജയ് കുടുംബശ്രീകള്‍, എഫ്‌സി കാണാമല ക്ലബ്ബ് എന്നിവയുടെ കൂട്ടായ ശ്രമദാനഫലമായി ഗതാഗതയോഗ്യമാക്കി. കഴിഞ്ഞകാലങ്ങളില്‍ ഈ വഴിയിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാനും കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാനും പറ്റാത്ത സാഹചര്യങ്ങള്‍ കാണിച്ച് ഒട്ടേറെ നിവേദനങ്ങളും അധികൃതര്‍ക്ക് നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് ദേശവാസികള്‍ ഇതിന് തയ്യാറായത്. നൂറുകണക്കിനാള്‍ക്കാര്‍ ശ്രമദാനത്തില്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ സ്വപ്ന നേതൃത്വം നല്‍കി.
വായനാവസന്തം ഉദ്ഘാടനം ചെയ്തു
















