മട്ടന്നൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. മലപ്പുറത്ത് വാഹനാപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം തെരൂര്‍ പാലയോട് യുപി സ്‌കൂള്‍ പരിസരത്തുവച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
















