Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമത്വ സന്ദേശമുയര്‍ത്തി യാത്ര കണ്ണൂരില്‍: ആയിരങ്ങള്‍ അണിചേര്‍ന്നു കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു : വെളളാപ്പളളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:29 pm IST
in Kannur

സ്വന്തം ലേഖകന്‍

തളിപ്പറമ്പ്: സമത്വ മുന്നേറ്റ യാത്ര രണ്ടുദിവസം പിന്നിടുകയും വന്‍ജനാവലി യാത്രയെ സ്വീകരിക്കാന്‍ വഴിനീളെ ഒത്തു ചേരുകയും ചെയ്തു തുടങ്ങിയതോടെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുകയാണെന്ന് ജാഥ നായകനും എസ്എന്‍എഡിപി ജനറല്‍ സെക്രട്ടറിയുമായ വെളളാപ്പളളി നടേശന്‍ പറഞ്ഞു. സമത്വ മുന്നേറ്റ യാത്രയ്‌ക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളും യാത്രയെ ഭയപ്പെടുകയാണ്. ഡിസംബര്‍ 5ന് യാത്ര തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്തെത്തുമ്പോഴേക്കും കേരളത്തില്‍ പുതിയൊരു മാറ്റത്തിന്റെ തുടക്കം കുറിക്കും. യാത്രയുടെ സമാപന ദിവസം യാത്ര പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് തലസ്ഥാനത്ത് വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനവും സിപിഎം എറണാകുളത്ത് ഡിവൈഎഫ്‌ഐയുടെ സെക്യുലര്‍ മാര്‍ച്ചിന്റെ സമാപന പരിപാടിയും സംഘടിപ്പിച്ചിരിക്കുകയാണ്. ഇത് സമത്വ മുന്നേറ്റ യാത്രയോടുളള അസഹിഷ്ണുതയും ഭയവും വ്യക്തമാക്കുന്നതാണ്. യാത്ര ആര്‍ക്കും എതിരല്ല. സംസ്ഥാനത്ത് സമത്വ സുന്ദരമായ ഒരവസ്ഥ ഉണ്ടാകണം. എല്ലാ മേഖലയിലും സ്ഥിതിസമത്വ അവസ്ഥ ഉണ്ടാകണം. ഒരു വിഭാഗം എല്ലായ്‌പ്പോഴും വോട്ടുകുത്തുക ഒരു കൂട്ടര്‍ ഭരിക്കുക എന്ന പതിവ് കേരളത്തില്‍ ഇനിയുണ്ടാകാന്‍ പാടില്ല. ഇതിനു മാറ്റം വേണം. വോട്ട് കുത്തുന്നവര്‍ക്കും ഭരിക്കാനുളള അവകാശം ഉണ്ടാകണം. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്ന സംസ്‌ക്കാരം ഉണ്ടാകണം. സിപിഎം ഇന്ന് കാട്ടുന്ന ഗുരുദേവ ഭക്തി ശുദ്ധ കാപട്യമാണ്. ഇത്രയധികം ആദരവ് കാണിക്കുന്ന പാര്‍ട്ടി ഇന്നുവരെ സ്വന്തം സ്ഥാപനങ്ങളിലോ ഓഫീസുകളിലോ ഗുരുദേവന്റെ ചിത്രം ആലേഖനം ചെയ്യാന്‍ തയ്യാറായിട്ടുണ്ടോ.നായാടി മുതല്‍ നമ്പ്യാടിവരെയുളളവരുടെ കൂട്ടായ്‌മ ആര്‍ക്കും ഭീഷണിയല്ല. സാമൂഹ്യ നീതിക്കുവേണ്ടിയുളള പോരാട്ടമാണ്. ഇടത്-വലത് രാഷ്‌ട്രീയക്കാരുടെ നാവടക്കാന്‍ ജാഥയുടെ തുടക്കത്തില്‍ തന്നെ സാധിച്ചു. അച്യുതാനന്ദനും സുധീരനും ജാഥയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. അതില്‍ രാഷ്‌ട്രീയമുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന, ജാഥയ്‌ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കേണ്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാത്രയെ അനീതിയെന്നും അക്രമമെന്നും വര്‍ഗ്ഗീയമെന്നും മുദ്ര കുത്തുന്നത് അദ്ദേഹത്തിന്റെ പദവിയ്‌ക്ക് യോജിച്ചതല്ലെന്നും വെളളാപ്പളളി പറഞ്ഞു. വിഎസ് യഥാര്‍ത്ഥ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം. സംവാദത്തിന് തയ്യാറാവാതെ, ചോദിക്കുന്നതിന് ഉത്തരം പറയാതെയുളള ഒളിച്ചുകളി അവസാനിപ്പിക്കണം. സ്വന്തം കുറ്റം വെച്ച് മറ്റുളളവരുടെ കണ്ണിലെ കരട് അന്വേഷിക്കുകയാണ് സിപിഎമ്മുകാര്‍. എസ്എന്‍ഡിപി സ്ഥാപനങ്ങളില്‍ കോഴ വാങ്ങി നിയമനം നടത്തുന്നുവെന്ന് പറയുന്ന സിപിഎം നേതാക്കള്‍ സ്വന്തം സ്ഥാപനങ്ങളില്‍ ഒരൊറ്റ പണം കോഴ വാങ്ങാതെയാണ് നിയമനം നടത്താറുളളതെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. എസ്എന്‍ഡിപിയുടെ വരുമാനത്തെ കുറിച്ച് വാചാലനാകുന്ന ഉമ്മന്‍ചാണ്ടിയും വിഎസും ക്രിസ്തീയ സഭകളുടേതുള്‍പ്പെടെ ഫണ്ടിനെ കുറിച്ച് അന്വേഷിക്കാത്തതെന്തു കൊണ്ടാണ്. കോട്ടയവും മലപ്പുറവും വികസിച്ചപ്പോള്‍ എന്തു കൊണ്ട് കണ്ണൂര്‍ ഉള്‍പ്പെടെയുളള ഉത്തര മലബാര്‍ വികസനത്തിന്റെ കാര്യത്തില്‍ പിന്നോട്ട് പോയെന്ന് കണ്ണൂരുകാര്‍ ചിന്തിക്കണമെന്നും വെളളപ്പളളി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.