എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയില്‍ ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ചു നല്‍കിയ ഹൈമാസ്റ്റ്‌ലൈറ്റ് തെളിയിക്കാന്‍ ഗ്രാമപഞ്ചായത്ത് പണം നല്‍കും. തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി പഞ്ചായത്തിന്റെ ആദ്യ കമ്മിറ്റിയിലാണ് തിരുമാനം. തീര്‍ത്ഥാടന പാതയിലെ വഴിവിളക്കുകള്‍, പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കല്‍ എന്നീ കാര്യങ്ങളിലും അടിയന്തിര നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
















