Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ചക്കുളത്ത് പൊങ്കാല നാളെ; നാടും നഗരവും ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 09:10 pm IST
inPathanamthitta

തിരുവല്ല: ഭക്തജന ലക്ഷങ്ങളെ സാക്ഷിയാക്കി ചക്കുളത്തമ്മയ്‌ക്ക് നാളെ പൊങ്കാല. സ്ത്രീകളുടെ ശബരിമലയെന്ന് കേള്‍വികേട്ട ചക്കുളത്തുകാവില്‍ പൊങ്കാലയ്‌ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ക്ഷേത്രപരിസരമുള്‍പ്പെടെ എഴുപത് കിലോമീറ്റര്‍ ചുറ്റളവിലാണ് ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുന്നിന്നുമായി 15 ലക്ഷത്തോളം ഭക്തര്‍ പൊങ്കാലയര്‍പ്പിക്കുവാന്‍ എത്തിച്ചേരും. ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി, ജല അതോറിറ്റി, പോലീസ് വിഭാഗങ്ങളും ഇന്നലെ മുതല്‍ സജീവമായി. പൊങ്കാലയിടുന്ന പ്രദേശങ്ങളില്‍ ഓരോ നൂറുമീറ്ററിനുള്ളിലും ജല അതോറിറ്റി ശുദ്ധജലത്തിനായി ടാങ്കുകള്‍ സ്ഥാപിച്ചു. കൂടാതെ വാഹനങ്ങളിലും ശുദ്ധജലം എത്തിക്കുന്നുണ്ട്. സേവാഭാരതിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണവും ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ആംബുലന്‍സുകള്‍ക്കൊപ്പം സേവാഭാരതിയുടെ രണ്ട് വാഹനങ്ങളും സേവനത്തിനുണ്ടാകും. ക്ഷേത്രത്തിന് പടിഞ്ഞാറ് തകഴി-കരുമാടി വരെയും കിഴക്ക് മീന്തലക്കര വരെയും വടക്ക് പെരുന്തുരുത്തിവരെയും തെക്ക് മുളക്കുഴ വരെയും പെങ്കാല അടുപ്പുകള്‍ നിരക്കും. തിരുവനന്തപുരം കൊല്ലം ഭാഗത്തുനിന്നും എത്തുന്ന ഭക്തര്‍ക്കായി പുളിക്കീഴില്‍ വാഹന പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ നിന്നും വരുന്ന ഭക്തരുടെ വാനങ്ങള്‍ പാര്‍ക്കു ചെയ്യേണ്ടത് തിരുവല്ല നഗരസഭാ മൈതാനിയിലാണ്.

രാവിലെ 8ന്‌വിളിച്ചുചൊല്ലി പ്രാര്‍ത്ഥന എന്നിവയ്‌ക്ക് ശേഷം ഒമ്പതിന് പൊങ്കാലക്ക് തുടക്കം കുറിച്ച് ക്ഷേത്രശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്‌നി പകരും. യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 11ന് 500ല്‍ അധികം വേദ പണ്ഡിതന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നെള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിന് ശേഷം എഴുന്നെള്ളത്ത് തിരികെ ക്ഷേത്രത്തിലെത്തിയാലുടന്‍ ദിവ്യ അഭിഷേകവും ഉച്ച ദീപാരാധനയും നടക്കും. വൈകുന്നേരം അഞ്ചിന് ചേരുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരു അനുഗ്രഹ പ്രഭാഷണം നടത്തും. വൈകുന്നേരം 6.30ന് തൃക്കാര്‍ത്തിക വിളക്കും കാര്‍ത്തിക ദീപസ്തംഭം കത്തിക്കലും നടക്കും. യുഎന്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.സി.വി ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി ജ്വലിപ്പിക്കും.കെഎസ്ആര്‍ടിസി പ്രത്യേകസര്‍വീസുകള്‍ നടത്തും. ക്ഷേത്രട്രസ്റ്റിന്റെയും വിവിധ സംഘടനകളുടെയും സൗജന്യ ഭക്ഷണവിതരണവും ചികിത്സാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ പന്ത്രണ്ട് നൊയമ്പ് ഉത്സവം ഡിസംബര്‍ 17 മുതല്‍ 28 വരെ നടക്കും. 18ന് നാരീപൂജ കോട്ടയം അസി.കളക്ടര്‍ ഡോ.ദിവ്യാഎസ്അയ്യര്‍ ഐഎഎസ് നാരീപൂജ ഉദ്ഘാടനംചെയ്യും. 27ന് കലശവും തിരുവാഭരണ ഘോഷയാത്രയും നടക്കും.ചെങ്ങന്നൂര്‍ മുതല്‍ തകഴി വരെ വാഹന പാര്‍ക്കിങിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍ പരിസരത്തും കോട്ടയം, തൃശൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിരുവല്ല നഗരസഭ സ്‌റ്റേഡിയത്തിലും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിരുവല്ല, എടത്വ, കോയില്‍മുക്ക്, കെഎസ്ഇബി സബ്ബ് സ്‌റ്റേഷന്‍, പൊലിസ് സ്‌റ്റേഷന്‍, വാട്ടര്‍ അതോറിറ്റി, എടത്വ സെന്റ് അലോഷ്യസ് കോളേജ്, ഹോളി എഞ്ചല്‍സ് സ്‌കൂള്‍ മൈതാനങ്ങളിലും പാര്‍ക്കു ചെയ്യണം. ഭക്തജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് പുറമെ താല്‍ക്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തിയിട്ടുý്. വിവിധ സാമൂഹ്യ – സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 3001 വോളണ്ടിയേഴ്‌സിന്റെ സേവനവും ലഭ്യമാകും. പൊലിസ്, കെഎസ്ആര്‍ടിസി, ഹെല്‍ത്ത്, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി, വാട്ടര്‍അതോറിറ്റി, എക്‌സൈസ്, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, റവന്യു തുടങ്ങിയ വിവിധ വകുപ്പുകളുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2000ല്‍പ്പരം പൊലിസിന്റെ സേവനമാണ് പൊങ്കാല ദിവസം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രപരിസരത്ത് താല്‍ക്കാലിക ഹെല്‍ത്ത് സെന്ററുകള്‍ തുറന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.