Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഈ യാത്രയില്‍ നിങ്ങളും അണിചേരൂ, ഞങ്ങളോടൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 10:47 am IST
inVicharam

കേരളത്തില്‍ ഒരു പുതിയ ചരിത്രം തുടങ്ങുകയായി. അടിച്ചമര്‍ത്തപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും പൊതുവികാരത്തിലൂടെ രൂപംകൊള്ളുന്ന കൂട്ടായ്‌മ കേരളത്തിന്റെ ചരിത്രത്തില്‍ സമഗ്രമായ മാറ്റത്തിനു വഴിതെളിക്കുവാന്‍ ശക്തിയുള്ളതായിരിക്കും. 2015 നവംബര്‍ മാസം 23-ന് കാസര്‍ഗോഡ് സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന സമത്വമുന്നേറ്റ യാത്ര അതിന്റെ തുടക്കംകുറിക്കും. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട നായാടി മുതല്‍ നമ്പൂതിരിവരെയുള്ള ജനവിഭാഗങ്ങള്‍ ഒത്തുചേര്‍ന്ന് പരസ്പരം താങ്ങാകുവാനും തണലാകുവാനും തീരുമാനിച്ചപ്പോള്‍ തന്നെ വലിയ അമര്‍ഷവും പ്രതിഷേധവും ചില കോണുകളില്‍നിന്നും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്.

ഇങ്ങനെയൊരു ഗതിമാറ്റത്തിന് കേരളം കാത്തിരിക്കുകയായിരുന്നു എന്നത് ഞങ്ങള്‍ക്ക് ഏറെ പ്രോത്സാഹനാജനകമാണ്. കണ്ടുമടുത്ത രാഷ്‌ട്രീയ പൊറാട്ടുനാടകങ്ങളും കേട്ടുമടുത്ത കപടതയുടെ മുഖംമൂടിയണിഞ്ഞ ജനാധിപത്യവും സോഷ്യലിസവും മതേതരത്വവുമൊക്കെ കേരളത്തിലെ രാഷ്‌ട്രീയ മണ്ഡലത്തില്‍ അരങ്ങുതകര്‍ക്കുമ്പോള്‍ നിവര്‍ത്തികേടു കൊണ്ടുമാത്രം മാറി മാറി വോട്ടു ചെയ്യുന്നതു തന്നെ നിലവിലുള്ളതില്‍ എന്തെങ്കിലും മാറ്റമുണ്ടാവട്ടെയെന്ന് പ്രതീക്ഷിച്ചിട്ടാണ്. അല്ലെങ്കില്‍ അഞ്ച് വര്‍ഷം മുമ്പ് ചവിട്ടിപുറത്താക്കിയവര്‍ക്ക് വീണ്ടും വോട്ട് ചെയ്യാന്‍ ജനം തയ്യാറാവുമോ? അതുതന്നെ മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ്.

കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ രാഷ്‌ട്രീയ പരീക്ഷണങ്ങളും സാമൂഹ്യനീതി നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയൊരു വ്യവസ്ഥിതിക്കുവേണ്ടി സാമാന്യജനങ്ങള്‍ ആഗ്രഹിച്ചു തുടങ്ങിയത്.

നമ്മുടെ നാടിന്റെ വികസന നേട്ടങ്ങള്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് നിഷേധിക്കുകയും അധികാരവും സമ്പത്തും കുറച്ചുപേരിലേക്കു മാത്രം കേന്ദ്രീകരിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്ന് കേരളത്തില്‍ കാണുവാന്‍ സാധിക്കുന്നത്. 1957 ലെ പൊതുതെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനങ്ങള്‍ അധികാരത്തിലെത്തിച്ചത് തുല്യനീതിയും സ്ഥിതിസമത്വവും പ്രദാനം ചെയ്യുന്ന ഒരു വ്യവസ്ഥിതിയെ സ്വപ്‌നം കണ്ടുകൊണ്ടായിരുന്നു. മാത്രമല്ല കേരളത്തിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയായ ഒരു രാഷ്‌ട്രീയ തീരുമാനമെന്ന നിലയിലും ആയിരുന്നു. എന്നാല്‍ ജനങ്ങള്‍ നല്‍കിയ അധികാരം ഫലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ കഴിയാതെ സെല്‍ഭരണം നടത്തുവാന്‍ ശ്രമിച്ചതാണ് യഥാര്‍ത്ഥത്തില്‍ വിമോചനസമരത്തിലേക്ക് നയിച്ചത്. 1959 നു ശേഷം വന്ന മുന്നണി പരീക്ഷണങ്ങളെയെല്ലാം തന്നെ ഭൂരിപക്ഷത്തിന്റെ അവകാശങ്ങളെ അവഗണിച്ചുകൊണ്ടാണ് നടന്നത്.

1957 ല്‍ പ്രഗത്ഭനായ പ്രൊഫ. മുണ്ടശ്ശേരിയെ വിദ്യാഭ്യാസ വകുപ്പ് ഏല്‍പ്പിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നീട് 2006 ആയപ്പോഴേക്കും വിദ്യാഭ്യാസ വകുപ്പിനെ അരമനകളുടെ തൊഴുത്തില്‍ കെട്ടുന്ന കാഴ്ചയാണ് കണ്ടത്. വിദ്യാഭ്യാസ വിഷയത്തില്‍ മാത്രമല്ല സര്‍ക്കാരിന്റെ പദ്ധതികള്‍ ഏതാണ്ട് എല്ലാം തന്നെ ന്യൂനപക്ഷ വോട്ടുബാങ്കുകളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. ഈ പോക്കില്‍ മനംമടുത്ത ജനം അതിനുമുന്‍പ് പിടിച്ച് പുറത്താക്കിയ ഐക്യജനാധിപത്യമുന്നണിയെ തിരികെ കൊണ്ടുവന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതിനേക്കാളും പരമദയനീയമാണ്. ഇനി ആരെയാണ് നാം മാറ്റി പ്രതിഷ്ഠിക്കേണ്ടത്. ഇത്തരത്തിലുള്ള ചിന്തയില്‍നിന്നാണ് ഒരു പുതിയ ഐക്യം രൂപംകൊള്ളുന്നത്.

ആ ആശയത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തില്‍ എത്തിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനുമായിട്ടാണ് സമത്വമുന്നേറ്റയാത്ര. കേരളത്തില്‍ നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ കൂട്ടായ്‌മയിലാണ് ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും യാതൊരു വിധത്തിലുമുള്ള വേര്‍തിരിവില്ലാതെ തുല്യനീതി ഉറപ്പാക്കുക എന്നത് ഏതൊരു ജനകീയ സര്‍ക്കാരിന്റെയും കടമയും കര്‍ത്തവ്യവുമാണ്. അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്ത ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ കേരളത്തില്‍ അഭയാര്‍ത്ഥികളെപ്പോലെ ജീവിക്കുന്നു. ജനിച്ച മണ്ണില്‍ മാന്യമായി ജീവിക്കുവാനുള്ള അവകാശപോരാട്ടമാണ് ഈ കൂട്ടായ്‌മയിലൂടെ ലക്ഷ്യമിടുന്നത്.

കാസര്‍ഗോഡ് സിദ്ധിവിനായക ക്ഷേത്രത്തില്‍നിന്നും ആരംഭിച്ച് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലംവഴി തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് ഈ യാത്ര അവസാനിക്കുമ്പോള്‍ കേരള രാഷ്‌ട്രീയ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ഒരു പുതിയ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ പ്രഖ്യാപനം ഉണ്ടാകും. സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും തുല്യനീതിയുടെയും പൊന്‍വെളിച്ചമായിരിക്കും ഈ പ്രഖ്യാപനം. ഈ യാത്രയില്‍ നിങ്ങളും അണിചേരൂ, ഞങ്ങളോടൊപ്പം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.