കണ്ണൂര്‍: കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്‌സിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി പറശ്ശിനിക്കടവ് എംവിആര്‍ ആയുര്‍മവദ് കെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ സൗജന്യ ആുര്‍വേദ മെഡിക്കല്‍ക്യാമ്പ് നടത്തി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ്രെപാഫ.ഇ.കുഞ്ഞിരാമന്‍ ഹെല്‍ത്ത്കാര്‍ഡ് വിതരണം ചെയ്തു. കോളേജ് ചെയര്‍മാന്‍ സി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.മാധവന്‍, അനന്തനാരായണന്‍, എ.പി.അന്‍വര്‍, ഇ.ചന്ദ്രന്‍, ഇ.ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.
















