കാഞ്ഞിരപ്പള്ളി: ബൈക്കിലെത്തി സ്ഥിരമായി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തിരുന്ന പൂവാലനെ മാതാപിതാക്കള്‍ പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട സമയത്ത് കാഞ്ഞിരപ്പള്ളി ടൗണിനു സമീപമാണ് സംഭവം. ഒന്‍പതാം കഌസുകാരിയായ പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വീട്ടിലേയ്‌ക്ക് പോകും വഴി ബൈക്കെടുത്ത് ഇരുപതുകാരനായ യുവാവ് പിന്നാലെ കൂടും. സംഭവം പതിവായതോടെ പെണ്‍കുട്ടി മാതാപിതാക്കളോടു വിവരം പറഞ്ഞു. തുടര്‍ന്ന് വീടിനു സമീപം കാത്തുനിന്ന മാതാപിതാക്കള്‍ പൂവാലനെ കൈയോടെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്യുന്നതിനിടയില്‍ അപ്രതീക്ഷിതമായി പെണ്‍കുട്ടിയുടെ അമ്മകരണത്തിന് പൊട്ടിച്ചതോടെ കാലില്‍ വീണ് ക്ഷമചോദിച്ച യുവാവ് പോലീസില്‍ പരാതി നല്‍കരുതെന്ന് അപേക്ഷിച്ച് രക്ഷപെട്ടു.
















