കോട്ടയം: റെയില്‍വേ സ്‌റ്റേഷനിലുള്ള ആര്‍പിഎഫ് സ്റ്റേഷനിലെ കക്കൂസിന്റെ പൈപ്പ്‌ലൈന്‍ പൊട്ടി മാലിന്യം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ഇവിടെ നിന്നുയരുന്ന ദുര്‍ഗന്ധംമൂലം ആര്‍പിഎഫ് പോലീസ് ഉദ്യോഗസ്ഥര്‍ ദുരിതത്തിലാണ്. റെയില്‍വേ സ്‌റ്റേഷന്‍ അധികൃതരുടെയും റെയില്‍വേ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും പരാതികൊടുത്തിട്ടും യാതൊരു നടപടിയുമില്ല. മലിനജലം സ്റ്റേഷന്റെ മുറ്റത്ത് പടര്‍ന്ന ഒഴുകുന്നതുമൂലം ഈ വെള്ളത്തില്‍ ചവിട്ടാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. മഴകൂടി പെയ്താല്‍ ദുരിതം ഇരട്ടിയായി. കൊതുകിന്റെ ശല്യവും രൂക്ഷമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. റെയില്‍വേ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആള്‍ താമസമില്ലാത്ത ക്വാര്‍ട്ടേഴ്‌സുകള്‍ കാടുകയറി നശിച്ചുകൊണ്ടിരിക്കുകയാണ്. റയില്‍വേ പിഡബഌൂ ഉദ്യോഗസ്ഥരാണ് യഥാസമയം അറ്റകുറ്റപ്പണി നടത്തേണ്ടത്. അവരുടെ അനാസ്ഥയാണ് ഇപ്പോഴത്തെ ദുസ്ഥിതിക്ക് കാരണം.
















