ഓച്ചിറ: ധര്‍മ്മത്തിന്റെ മൂര്‍ത്തിമത്ഭാവമാണ് ഈശ്വരനെന്ന് സച്ചിദാനന്ദ ആശ്രമം മഠാധിപതി കുട്ടപ്പസ്വാമി പറഞ്ഞു. ഓച്ചിറയില്‍ നടന്ന മതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിമതഭേദമന്യേ എല്ലാവരിലും കുടികൊള്ളുന്ന ആത്മാവ് ഒന്നാണെന്നും ഈശ്വരഭക്തിയിലൂടെയും സദ്കര്‍മ്മങ്ങളിലൂടെയും അതിനെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയണമെന്നും ഞാനെന്നും എന്റേതെന്നും ഉള്ള ഭാവം വ്യക്തികളില്‍ നിന്നും ഒഴിവാക്കി ശുദ്ധമനസോടുകൂടി ഈശ്വരനെ ഭജിച്ചാല്‍ അതിന്റെ ഫലം വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുമെന്നും കുട്ടപ്പ സ്വാമി പറഞ്ഞു.
ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളുള്ള പരിഹാരം ഭാരതത്തിലുണ്ടെന്നു തുടര്‍ന്ന് സംസാരിച്ച പ്രവീണ്‍ ഇറച്ചുങ്കല്‍ പറഞ്ഞു. 12 ജാതികളില്‍ 12 മക്കളെ പ്രദാനം ചെയ്ത നാടിന്റെ ഏകത്വ സ്വഭാവം സമൂഹത്തിന് കാഴ്ചവച്ച പൈതൃകമുള്ളനാടാണ് ഭാരതമെന്നും അതിനെ വികലമാക്കി നേട്ടം കൊയ്യാനാണ് പലരും ശ്രമിക്കുന്നതെന്നും നാടിനെ അമ്മയായി പൂജിക്കുന്ന ഏകസംസ്‌കാരം ഭാരതത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍.രാധാകൃഷ്ണന്‍, അഡ്വ. പ്രഹഌദന്‍, വയലിത്തറ കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു.
നാലാം ദിവസമായ ഇന്ന് രാവിലെ 9 മുതല്‍ പ്രഭാഷണങ്ങള്‍, നൃത്തം, ഭക്തിഗാനസുധ. വൈകിട്ട് 3ന് വനിതാസമ്മേളനം ബിന്ദുകൃഷ്ണയുടെ അദ്ധ്യക്ഷതയില്‍ അഡ്വ.ഐഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്യും. തൊടിയൂര്‍ വസന്തകുമാരി, ആര്‍. ലതാദേവി, വി.എസ്.ലേഖ, പ്രമീള എന്നിവര്‍ സംസാരിക്കും.
നാളെ വൈകിട്ട് 3ന് സാംസ്‌കാരിക സമ്മേളനം കെ.സി.വേണുഗോപാല്‍ എംപിയുടെ അദ്ധ്യക്ഷതയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. പ്രസന്നരാജന്‍, ഡോ.പത്മറാവു. ചിറപ്പുറത്ത് മുരളി, പ്രേംജി എന്നിവര്‍ സംസാരിക്കും.
















