മട്ടന്നൂര്‍: കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ അമ്മയെയും മകനെയും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ കോടതി കേസെടുത്തു. മുണ്ടയാംപറമ്പിലെ ആശാരിപ്പറമ്പില്‍ രമണി നല്‍കിയ ഹരജിയിലാണ് കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.എം.മോഹനന്‍, എം.എല്‍.ബെനഡിക്ട്, ജോജു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെ മട്ടന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത്. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് രമണിയും മകന്‍ ആറളം പഞ്ചായത്ത് ജീവനക്കാരനായ വിനീതും കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസുകാര്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്. അന്യായക്കാര്‍ക്കുവേണ്ടി അഡ്വ.പി.ചാക്കോ ഹാജരായി.
















