കണ്ണൂര്‍: വ്യവസായ വകുപ്പിന്റെയും ജില്ലാ വ്യവസായകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകര്‍ക്കായി 24, 25 തീയതികളില്‍ കണ്ണൂരില്‍ ഫുഡ് പ്രോസസിങ് ടെക്‌നോളജി ക്ലിനിക് നടത്തും. ഭക്ഷ്യയൂണിറ്റുകളുമായി ബന്ധപ്പെട്ട വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുകയാണ് താവക്കര റോഡിലെ ഹോട്ടല്‍ സ്‌കൈ പാലസില്‍ നടത്തുന്ന ക്ലിനിക്കിലൂടെ ഉദ്ദേശിക്കുന്നത്. പാക്കേജിങ്ങ്, ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ്, ബാര്‍കോഡിങ്ങ്, ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍, മൂല്യവര്‍ദ്ധിത ഭക്ഷ്യോല്‍പ്പന്നങ്ങള്‍, കയറ്റുമതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, കേന്ദ്രസഹായം, ഫുഡ് പ്രോസസിങ്ങ് മെഷിനറി തുടങ്ങിയ വിഷയങ്ങളെ കുറിച്ച് വിദഗ്ധര്‍ ക്ലാസെടുക്കും. 24 ന് നടക്കുന്ന ക്ലാസുകള്‍ക്ക് മുംബൈ പാക്കേജിങ്ങ് ടെക്‌നോളജി സെന്റര്‍ ഡയറക്ടര്‍ സി എസ് പുരുഷോത്തമന്‍, യു എന്‍ കണ്‍സള്‍ട്ടന്റ് ഡോ.എന്‍ ആനന്ദവല്ലി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 25 ന് രാവിലെ 9.30 ന് പി.കെ. ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ എംഎസ്എം ഇഡിഐ ഡയറക്ടര്‍ പി.വി.വേലായുധന്‍ അധ്യക്ഷത വഹിക്കും. കേരള ദിനേശ് ചെയര്‍മാന്‍ സി രാജന്‍ വിഷയാവതരണം നടത്തും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ ലിഷ ദീപക്, ജോസഫ് പൈകട, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍, മാനേജര്‍ എന്‍.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
















