കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി കാരായി രാജനെ തെരഞ്ഞെടുത്തു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍. പാട്യം ഡിവിഷനില്‍ നിന്നുളള സിപി എം പ്രതിനിധിയായ കാരായി രാജന് 15 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി ഐഎന്‍സിയിലെ തോമസ് വര്‍ഗീസിന് 9 വോട്ടുമാണ് ലഭിച്ചത്. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പുതിയ പ്രസിഡണ്ടിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് കക്ഷി രാഷ്‌ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുമെന്ന് കാരായി രാജന്‍ പറഞ്ഞു. വൈസ് പ്രസിഡണ്ടായി കടന്നപ്പളളി ഡിവിഷനില്‍നിന്നുളള പി.പി.ദിവ്യയെ തെരഞ്ഞെടുത്തു. പയ്യാവൂര്‍ ഡിവിഷനില്‍നിന്നുളള ഐഎന്‍സിയിലെ പി.കെ.സരസ്വതിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. പ്രസിഡണ്ട് കാരായി രാജനാണ് വൈസ് പ്രസിഡണ്ടിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
















