കണ്ണൂര്‍: ശ്രീസത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ 23ന് ശ്രീസായീ നിലയത്തില്‍ വെച്ച് ശ്രീ സത്യസായീബാബയുടെ 90-ാം ജന്മദിനാഘോഷം നടത്തും. ആഘോഷങ്ങളുടെ ഭാഗമായി തലശ്ശേരി സമിതിയില്‍ 12 മുതല്‍ 90 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അഖണ്ഡഭജന നടത്തി. 22ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണിവരെ ശ്രീസത്യസായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള തുടര്‍ചികില്‍സാ പദ്ധതി ഹൃദയസംഗമം നടത്തും. 23ന് രാവിലെ അഞ്ചുമണിക്ക് ഓംകാരം, സുപ്രഭാതം, നഗരസങ്കീര്‍ത്തനം, 6.15ന് പതാക ഉയര്‍ത്തല്‍, 8.30ന് ശ്രീസത്യസായീ സഹസ്ര നാമാര്‍ച്ചന, സായീ ഗായത്രീമന്ത്രം, 10 മണിക്ക് ഹാഷിം അരിയില്‍ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം. ഉച്ചക്ക് ഒരുമണിക്ക് പിറന്നാള്‍ സദ്യ, 2 മണിക്ക് ബാലവികാസ് കുട്ടികളുടെ കലാപരിപാടികള്‍. 4.30ന് ശ്രീരുദ്രജപം, 5ന് ഭജന, 6ന് മംഗള ആരതി എന്നിവ നടക്കും.
















