കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി കാരായി രാജനെ തെരഞ്ഞെടുത്തു. പാട്യം ഡിവിഷനില്‍ നിന്നുളള സിപി എം പ്രതിനിധിയായ കാരായി രാജന് 15 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി ഐഎന്‍സിയിലെ തോമസ് വര്‍ഗീസിന് 9 വോട്ടുമാണ് ലഭിച്ചത്. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പുതിയ പ്രസിഡണ്ടിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ കടന്നപ്പളളി ഡിവിഷനില്‍നിന്നുളള ഡിവൈഎഫ്ഐ നേതാവായ പി.പി.ദിവ്യയെ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പയ്യാവൂര്‍ ഡിവിഷനില്‍നിന്നുളള ഐഎന്‍സിയിലെ പി.കെ.സരസ്വതിയായിരുന്നു എതിര് സ്ഥാനാര്‍ത്ഥി. പ്രസിഡണ്ട് കാരായി രാജനാണ് വൈസ് പ്രസിഡണ്ടിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: