പാനൂര്‍: ഗുരുസന്നിധി വാര്‍ഷികാഘോഷത്തിന് തുടക്കമായി. ഇന്നലെ പ്രസിഡണ്ട് വിപി.ബാലന്‍ മാസ്റ്റര്‍ കൊടിയുയര്‍ത്തിയതോടെയാണ് ഉത്സവത്തിന് ആരംഭമായത്. സെക്രട്ടറി വി.അരവിന്ദന്‍, കെ.പ്രകാശന്‍, ടി.പ്രദീപന്‍, കെകെ.ഹരിദാസ്, ഇ.രാജേഷ്, മനോജ് അക്കാനിശ്ശേരി, കെടി.ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗണപതിഹോമം, തായമ്പക, സാംസ്‌ക്കാരിക സമ്മേളനം, കലാസന്ധ്യ, പ്രസാദവിതരണം എന്നിവ നടന്നു. ഇന്ന് 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വികെ.സുരേഷ്ബാബു പ്രഭാഷണം നടത്തും. തുടര്‍ന്ന് മിമിക്‌സ്ഗാനമേള അരങ്ങേറും.
















