Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് : സിപിഎം പിളര്‍പ്പിലേക്ക് : കെ.കെ.കുഞ്ഞിക്കണ്ണന് അനുകൂല പോസ്റ്റര്‍ വ്യാപകം : ലോക്കല്‍ കമ്മിറ്റി ഓഫീസ് മാറ്റി; പരസ്യ ഏറ്റുമുട്ടലിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 11:15 pm IST
in Kannur

ചാലോട്: കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ അഭിപ്രായഭിന്നത പിളര്‍പ്പിലേക്ക്. സിപിഎം ഏരിയാ കമ്മറ്റിയംഗവും കുരാരി വാര്‍ഡില്‍ നിന്ന് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത കെ.കെ.കുഞ്ഞിക്കണ്ണനെ പഞ്ചായത്ത് പ്രസിഡണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതാണ് അഭിപ്രായ ഭിന്നതക്ക് വഴിയൊരുക്കിയത്. പാര്‍ട്ടി ജില്ലാ കമ്മറ്റിയും ഏരിയാ കമ്മറ്റിയും ഡിവൈഎഫ്‌ഐ നേതാവായ നൗഫലിനെ പ്രസിഡണ്ടായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പട്ടാന്നൂരിലെ രണ്ട് പാര്‍ട്ടി ലോക്കല്‍ കമ്മറ്റികള്‍ കുഞ്ഞിക്കണ്ണനു വേണ്ടി രംഗത്തെത്തിയത്. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെ ശക്തമായ ഇടപെടലുകള്‍ നടത്തിയെങ്കിലും ഇന്നലെ രാത്രി വൈകിയും കൊളപ്പയിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ കുഞ്ഞിക്കണ്ണനെ പ്രസിണ്ടാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രശ്‌നത്തിന്റെ പേരില്‍ പാര്‍ട്ടി അംഗങ്ങള്‍ തമ്മില്‍ കൊളപ്പ ടൗണില്‍ ഇന്നലെ പരസ്പരം ശക്തമായ വാക്കേറ്റവും നടന്നു. കൂടാതെ കുഞ്ഞിക്കണ്ണനെ അനുകൂലിച്ചുകൊണ്ട് നിരവധി പോസ്റ്ററുകളും ബോര്‍ഡുകളുമാണ് മേഖലയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഞങ്ങള്‍ കണ്ണേട്ടനോടൊപ്പം, കണ്ണേട്ടന്റെ പ്രവര്‍ത്തനങ്ങളെ മറക്കാനാവുമോ, മാര്‍ക്‌സിസ്റ്റുകാര്‍ക്ക് കണ്ണേട്ടനെ മറക്കാനാവുമോ തുടങ്ങി വിവിധ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളില്‍ ഉടനീളം രേഖപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിക്കണ്ണനെ പ്രസിഡണ്ടാക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ കൊളപ്പയിലെത്തിയിരുന്നു. എന്നാല്‍ കുഞ്ഞിക്കണ്ണനെ പ്രസിഡണ്ടാക്കുന്നതില്‍ കവിഞ്ഞ് മറ്റൊന്നും അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി പ്രവര്‍ത്തകര്‍ നേതാക്കളെ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. അതിനിടെ കൊളപ്പയില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍ കമ്മറ്റി ഓഫീസ് മട്ടന്നൂരിലേക്ക് മാറ്റിയെന്ന രീതിയില്‍ ഓഫീസ് പരിസരത്ത് നോട്ടീസ് പതിച്ചിട്ടുണ്ട്. ഇതും ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നാണ് സൂചന. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാവാത്ത നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കെകെ.കുഞ്ഞിക്കണ്ണനെ മത്സരിപ്പിക്കാനുളള ഉറച്ച തീരുമാനത്തിലാണ് ഇയാളെ അനുകൂലിക്കുന്ന വിഭാഗം. കുഞ്ഞിക്കണ്ണന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടാത്ത പക്ഷം രണ്ട് ലോക്കല്‍ കമ്മറ്റികള്‍ക്ക് കീഴിലുള്ള 150 ഓളം പേര്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.