Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗൃഹഭരണത്തില്‍ നിന്ന് നഗരഭരണത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 10:19 pm IST
in Vicharam

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലാദ്യമായി ഒരു മുനിസിപ്പാലിറ്റിയില്‍ ബിജെപി അധികാരം പിടിച്ചിരിക്കുകയാണ്. പാലക്കാട് മുനിസിപ്പാലിറ്റിയുടെ ചെയര്‍പേഴ്‌സണായി പ്രമീള ശശിധരന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതോടെ പാര്‍ലമെന്ററി രാഷ്‌ട്രീയത്തില്‍ പുതിയൊരു പാത ബിജെപി വെട്ടിത്തുറന്നിരിക്കുന്നു. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിന് ശേഷം ഇവയ്‌ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യേണ്ട സ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനങ്ങള്‍ നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 21-ാം വകുപ്പ് ഉപവകുപ്പ് പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചത് സ്ത്രീപദവി ഈ സ്ഥാപനങ്ങളില്‍ അരക്കിട്ടുറപ്പിക്കുന്നതിന് സഹായകരമാകും.

ഡെപ്യൂട്ടി മേയര്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ധനകാര്യം ഒഴികെയുള്ള സ്റ്റാന്റിങ് കമ്മറ്റികളിലെ അധ്യക്ഷ സ്ഥാനങ്ങളും സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലാത്തിടങ്ങളില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനം സ്ത്രീകള്‍ക്കുള്ളതാണ്. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടില്ലാത്തിടത്ത് ധനകാര്യ സ്റ്റാന്റിങ് കമ്മറ്റി ഒഴികെയുള്ള മൂന്നു കമ്മറ്റികളിലെ അധ്യക്ഷസ്ഥാനങ്ങളും സ്ത്രീകള്‍ക്ക് ലഭിക്കുന്നു. ഇന്ന് രാഷ്‌ട്രീയത്തില്‍ സ്ത്രീകള്‍ക്ക് നാമമാത്രമായ സാന്നിദ്ധ്യമാണ് ഉള്ളത്.  തീരുമാനമെടുക്കുന്ന സ്ഥാപനങ്ങളിലും സ്ത്രീപ്രാതിനിധ്യം വേണമെന്നാണ് സ്ത്രീകളുടെ ആവശ്യം. നിയമപ്രകാരം പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മൂന്നില്‍ ഒരു ഭാഗം സീറ്റുകള്‍ സംവരണം ചെയ്യണം എന്നാണ് വ്യവസ്ഥ.

സംവരണപ്രക്രിയ നിലവില്‍ വരുന്നതിന് മുമ്പ് സ്ത്രീസാന്നിദ്ധ്യം 4.5 ശതമാനം ആയിരുന്നു. സംവരണം നിലവില്‍വന്നശേഷം ഇത് 40 ശതമാനം കൂടി ഉയര്‍ന്നു. ഇരുപത്തിയാറുലക്ഷം സ്ത്രീകള്‍ ഇന്ന് ഭാരതത്തില്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല സ്ത്രീകള്‍ ഭരണം എന്ന വെല്ലുവിളിയെ സമര്‍ത്ഥമായി കൈകാര്യം ചെയ്യുകയും അതുമൂലം സാമൂഹ്യവ്യവസ്ഥിതിയില്‍ സുപ്രധാനമായ  മാറ്റം  സംജാതമാവുകയും ചെയ്തിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, പ്രാഥമിക ജീവിതാവശ്യങ്ങള്‍ക്കുള്ള സൗകര്യം മുതലായവ ഉറപ്പാക്കപ്പെട്ടു. ഇപ്പോള്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും നിര്‍ബന്ധമായി 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്നുണ്ട്. ഗൃഹഭരണത്തില്‍ നിന്ന് നഗരഭരണത്തിലേക്ക് പ്രവേശിക്കുന്ന വനിതകള്‍ 89 മുനിസിപ്പാലിറ്റികളിലും ഇന്നുണ്ട്. കോര്‍പ്പറേഷനുകളിലെ വനിതാ അംഗങ്ങള്‍, വനിതാ മേയര്‍മാരെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ്. കാരണം അവര്‍ പ്രകടിപ്പിക്കാന്‍ പോകുന്ന സാമൂഹിക വീക്ഷണം മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും പെരുമാറ്റ മര്യാദകള്‍ ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

കേരളം ഈ സാമൂഹികമാറ്റത്തില്‍ മുന്‍പന്തിയിലായത് ആദ്യത്തെ വനിതാ മേയറായി പ്രേമജം കോഴിക്കോട്ട് കോര്‍പ്പറേഷനില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോഴായിരുന്നു. പ്രേമജത്തിന് പല നല്ല കാര്യങ്ങളും അന്ന് ചെയ്യാന്‍ കഴിഞ്ഞിരുന്നു. ത്രിതല പഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടേണ്ട സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ സ്ഥാനങ്ങള്‍ നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് ഈ സ്ഥാപനങ്ങള്‍ സജീവമാകാന്‍ വഴിവയ്‌ക്കും. ഈ വെല്ലുവിളി ആത്മാര്‍ത്ഥമായി ഏറ്റെടുത്ത് തങ്ങളുടെ കാര്യക്ഷമത സമൂഹത്തിന് മുന്നില്‍ തെളിയിക്കാനുള്ള അപൂര്‍വ അവസരമാണ് സ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്നത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇപ്പോള്‍ ആദ്യമായി രൂപീകൃതമായതാണ്. അതിന്റെ പ്രഥമ അധ്യക്ഷസ്ഥാനവും ജെ.ലത നേടി. ഒപ്പത്തിനൊപ്പം സീറ്റുകള്‍ നേടിയ ഇടതു-വലതു മുന്നണികള്‍ക്ക് വിമതനായ കൗണ്‍സിലര്‍ പി.കെ.രാഗേഷിന്റെ വോട്ട് സുപ്രധാനമായിരുന്നു. പി.കെ.രാഗേഷ് ഒടുവില്‍ ഇടതുപക്ഷ മേയര്‍ സ്ഥാനാര്‍ത്ഥി ജെ.ലതയ്‌ക്ക് തന്റെ വോട്ട് നല്‍കി മേയര്‍ സ്ഥാനം ലഭ്യമാക്കാന്‍ സഹായിച്ചു. ലതയുടെ എതിര്‍ മേയര്‍ സ്ഥാനാര്‍ത്ഥിയും ഒരു വനിതയായിരുന്നു-സുമ ബാലകൃഷ്ണന്‍. കൊച്ചിയിലും തൃശൂരിലും വനിതാ മേയര്‍മാരാണ് വരുന്നത്. നേരത്തെ പറഞ്ഞപോലെ സ്ത്രീകള്‍ അടുക്കളയില്‍നിന്നും അരങ്ങത്തേയ്‌ക്ക്-നഗരഭരണത്തിലേയ്‌ക്ക് പ്രവേശിക്കുകയാണ്. ഡെപ്യൂട്ടി മേയര്‍ പദവികള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെടുകയാണെങ്കില്‍ ജില്ലാ-പഞ്ചായത്തു തലത്തില്‍ സ്ത്രീകള്‍ക്ക് പ്രചോദനമാവുകയും അതുവഴി സ്ത്രീ-ശാക്തീകരണത്തിനുള്ള ആത്മവിശ്വാസം ലഭിക്കുകയും ചെയ്യും. പഞ്ചായത്തുതലത്തില്‍ സ്ത്രീസംവരണം നേരത്തെ നല്‍കപ്പെട്ട അവസരത്തില്‍ ഉയര്‍ന്ന പരാതി അവര്‍ സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരല്ലെന്നും അതുകൊണ്ട് പഞ്ചായത്ത് ഭരണം ഭര്‍ത്താക്കന്മാരിലോ, പഞ്ചായത്ത് സെക്രട്ടറിമാരിലോ നിക്ഷിപ്തമാകുന്നു എന്നാണ്. ഇപ്പോഴത്തെ പുതിയ തീരുമാനത്തിലൂടെ ഈ ആക്ഷേപം മാറ്റാന്‍ സഹായമാകുമെന്ന് പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.