കണ്ണൂര്‍: കണ്ണോത്തുംചാലില്‍ ലൈറ്റ് ആന്റ് സൗണ്ട് കട തീവെച്ച് നശിപ്പിച്ചതായി പരാതി. കൂക്കിരി രമേശ് എന്നയാളുടെ ഉടമസ്ഥതയിലുളള ഉദയ ലൈറ്റ് ആന്റ് സൗണ്ട് എന്ന കടയാണ് ഇന്നലെ പുലര്‍ച്ചെ 4 മണിയോടെ പൂര്‍ണ്ണമായും കത്തിയമര്‍ന്നത്. അഗ്നിശമന സേന രണ്ടുമണിക്കൂര്‍ നടത്തിയ ശ്രമത്തിനൊടുവിലാണ് തീയണച്ചത്. കടയുടെ മുന്നില്‍ ഫഌക്‌സ് ബോര്‍ഡുവെച്ചതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത കടയുടമയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ കടയ്‌ക്ക് തീവെയ്‌ക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കട കത്തി നശിച്ചത് സംബന്ധിച്ച് ഉടമ രമേശ് ടൗണ്‍പോലീസില്‍ പരാതി നല്‍കി.
















